വിവാഹ ദിവസം ബ്യൂട്ടി പാർലറിൽ നിന്നും ചെയ്ത മേക്കപ്പ് ഇഷ്ടമാകാത്തതിൽ ബ്യൂട്ടീഷനെതിരെ പരാതി നൽകി വധു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടക്കുന്നത്.
ഇത് സംബന്ധിച്ച് ബ്യൂട്ടിപാർലർ നടത്തിപ്പുകാരോട് പരാതിപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി വധുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു. കോട്വാലി പോലീസിന്റേതാണ് നടപടി.
മോണിക്ക മേക്കപ്പ് സ്റ്റുഡിയോയ്ക്കെതിരെയാണ് പരാതി. പാർലർ ഉടമ മോണിക്ക പഥക്കിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഡിസംബർ മൂന്നിനായിരുന്നു വിവാഹം. വിവാദ ദിവസം മോണിക്ക അവിടെ ഉണ്ടായിരുന്നില്ല.
മോണിക്കയുടെ പാർലറിലെ ജീവനക്കാർ വധുവിന്റെ മേക്കപ്പ് ചെയ്ത് ചീത്തയാക്കി. വധു മോണിക്കയെ വിളിച്ച് പരാതി പറയുകയും ചെയ്തു.
വധുവിന്റെ പ്രതികരണത്തിൽ പ്രകോപിതയായ മോണിക യുവതിയോട് മോശമായി സംസാരിക്കുകയായിരുന്നു.
ജാതി അധിക്ഷേപം നടത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ ബ്യൂട്ടിപാർലർ നടത്തിപ്പുകാരനെതിരെ കേസെടുത്തിട്ടുണ്ട്.