വിവാഹത്തിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കാനാണ് എല്ലാവരുടെ ആഗ്രഹം. അതിനുവേണ്ടി ലക്ഷങ്ങൾ പൊടിക്കാനും ചിലർക്ക് യാതൊരു മടിയുമില്ല. വിവാഹദിനത്തിൽ വധുവിന്റെ സഹോദരിയുടെ വേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
വിവാഹദിവസം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശം തന്റെ അനിയത്തിക്ക് നല്കിയപ്പോൾ ഡിയന്ന ഇത്രയും വലിയ പണി പ്രതീക്ഷിച്ചില്ല. ഒാഗസ്റ്റ് 10നായിരുന്നു ഡിയന്നയുടെയും ജോബി ആദംസിന്റെയും വിവാഹം. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും മനസമ്മതം.
മനസമ്മതം കഴിഞ്ഞപ്പോൾ ഡിയന്ന സഹോദരി ക്രിസ്റ്റീനയ്ക്ക് ഒരു ഒാഫർ നൽകി. തന്റെ വിവാഹത്തിന് ഇഷ്ടമുള്ള വസത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമായിരുന്ന ആ ഒാഫർ. പക്ഷെ ക്രിസ്റ്റീന ആ സ്വാതന്ത്ര്യം നന്നായി ഉപയോഗിച്ചു. വിവാഹത്തിന് ക്രിസ്റ്റീന മനോഹരമായ ഗൗണോ, സാരിയോ ധരിച്ചുവരുമെന്നാണ് ഡിയന്ന പ്രതീക്ഷിച്ചത്.
പക്ഷെ ഒരു ദിനോസറിന്റെ വേഷത്തിലാണ് ക്രിസ്റ്റീന എത്തിയത്. സംഭവം എന്തായാലും വൈറലായി. വിവാഹത്തിനെത്തിയ ദിനോസറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഹിറ്റായി. പക്ഷെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയയവർക്ക് ചെറിയ പരാതിയുണ്ടായിരുന്നു. നവദന്പതികളെക്കാൾ കൂടുതൽ ശ്രദ്ധ ദിനോസറിന് ലഭിച്ചെന്നായിരുന്നു അവരുടെ പരാതി.
പക്ഷെ യുഎസ് സൈനിക ഉദ്യോഗസ്ഥനായ വരൻ ജോബിക്കും ക്രിസ്റ്റീനയുടെ വേഷത്തിൽ എതിർപ്പുണ്ടായിരുന്നില്ല. പരാതികൾ തങ്ങൾ ശ്രദ്ധിച്ചതേയില്ലെന്നായിരുന്നു ജോബിയുടെ പ്രതികരണം. വിവാഹ സമയത്ത് താൻ സാധാരണവേഷമാണ് ധരിച്ചതെന്നും വിവാഹപാർട്ടിയുടെ സമയത്താണ് വേഷം മാറിയതെന്നുമാണ് ക്രിസ്റ്റീന പറയുന്നത്. ഏതായാലും പുതിയ പരീക്ഷണം വിജയമായിരുന്നു. ഇനി മലയാളികളും ഇത്തരത്തിലുള്ള വേഷങ്ങൾ പരീക്ഷിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
എസ്ടി