വി​വാ​ഹ​ത്തി​ന് ഡി​ജെ​യും മ​ദ്യ​വും വേ​ണ്ട, 21000 രൂ​പ പ്രോ​ത്സാ​ഹ​ന​മാ​യി ന​ൽ​കാ​ൻ പ​ഞ്ചാ​ബി​ലെ ഒ​രു ഗ്രാ​മം

വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ൾ വ​ള​രെ ഗം​ഭീ​ര​മാ​യാ​ണ് എ​ല്ലാ​വ​രും കൊ​ണ്ടാ​ടാ​റു​ള്ള​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​വും ആ​ഘോ​ഷ​ത്തി​ന് മോ​ടി കൂ​ട്ടാ​ൻ വി​ള​ന്പാ​റു​ണ്ട്. ഡി​ജെ സോം​ഗ് ഒ​ന്നു​മി​ല്ലാ​തെ ഒ​രു ആ​ഘോ​ഷം അ​ത് ചി​ന്തി​ക്കാ​ൻ പോ​ലും സാ​ധി​ക്കി​ല്ല ചി​ല​ർ​ക്ക്. ഇ​പ്പോ​ഴി​താ ഡി​ജെ​യും മ​ദ്യ​വും വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​വ​ർ​ക്ക് പാ​രി​ദോ​ഷി​ക​ങ്ങ​ൾ ന​ൽ​കാ​ൻ ത​യാ​റാ​യി​രി​ക്കു​ക​യാ​ണ് ഒ​രു ഗ്രാ​മം.

പ​ഞ്ചാ​ബി​ലെ ബ​ത്തി​ൻ​ഡ ജി​ല്ല​യി​ലെ ബെ​ല്ലോ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് വി​വാ​ഹ​ത്തി​ന് മ​ദ്യം ന​ൽ​കാ​തി​രി​ക്കു​ക​യും ഡി​ജെ മ്യൂ​സി​ക്ക് വെ​ക്കാ​തി​രി​ക്കു​ക​യും ചെ​യ്താ​ൽ 21,000 രൂ​പ ക്യാ​ഷ് ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പാ​ഴ് ചെ​ല​വു​ക​ൾ ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ബ​ല്ലോ ഗ്രാ​മ​ത്തി​ലെ സ​ർ​പ​ഞ്ച് അ​മ​ർ​ജി​ത് കൗ​ർ പ​റ​ഞ്ഞു. ബ​ല്ലോ ഗ്രാ​മ​ത്തി​ൽ 5,000 ആ​ളു​ക​ളാ​ണ് താ​മ​സ​ക്കാ​രാ​യി ഉ​ള്ള​ത്.

Related posts

Leave a Comment