പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാനില്ലെന്നു പരാതി. തലശേരി ധർമടം സ്വദേശിനിയായ 26 കാരിയെയാണ് ഇന്നലെ രാവിലെ വിളയോങ്കോടുള്ള ഭർതൃവീട്ടിൽനിന്നു കാണാതായത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി വടകരയിൽ കാമുകനൊപ്പം കഴിയുന്നതായി കണ്ടെത്തി. ഇന്നലെ യുവതി പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്പായിരുന്നു യുവതിയുടെയും വിളയാങ്കോട് സ്വദേശിയായ ഡോക്ടറുടെയും വിവാഹം.