വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങാൻ മാത്രം ദിവസങ്ങളോളം ചെലഴിക്കുന്നവരുണ്ട്. പ്രത്യേക തീമിലുള്ള വസ്ത്രങ്ങൾക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ മടിയില്ലാവരുമുണ്ട്.
എന്നാൽ ഈ രീതികൾക്ക് മാറ്റം വരുത്തികൊണ്ടുള്ള ഒരു വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സാറാ ഗോൺസാൽവസ് എന്ന വീഡിയോഗ്രഫറാണ് വസ്ത്രധാരണത്തിൽ കൗതുകം നിറച്ച വിവാഹത്തിന്റെ വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ വധു വരന്മാർ ട്രാക്സ്യൂട്ട് ധരിച്ചാണ് എത്തിയിരിക്കുന്നത്. വിവാഹശേഷമുള്ള പാർട്ടിയിലാണ് വധൂവരന്മാർ ട്രാക്സ്യൂട്ട് ധരിച്ചെത്തിയത്.
വെള്ള ക്രോപ് ടോപ് ആണ് വധു പാന്റ്സിനൊപ്പം ധരിച്ചിരിക്കുന്നത്. വെയ്ലും ധരിച്ചിട്ടുണ്ട്. കറുപ്പ് ഹൂഡിയും ട്രാക്സ്യൂട്ടുമാണ് വരന്റെ വേഷം.