വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്താത്തതിനെ തുടർന്ന് വരനും കൂട്ടരും വധുവിന്റെ കൂട്ടുകാരുമായി പൊരിഞ്ഞ അടി. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം.
ജൂലൈ 11 ന് ആണ് അഭിഷേക് ശർമയും സുഷമയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വധുവിൻ്റെ വീട്ടുകാർ അതിഥികൾക്കായി വെജിറ്റേറിയൻ മെനു ഒരുക്കിയിട്ടുണ്ടെന്ന് വരൻ കണ്ടെത്തിയതിനെത്തുടർന്ന് വരന്റെ ബന്ധുക്കൾ മത്സ്യവും മാംസവും ആവശ്യപ്പെടാൻ തുടങ്ങി.
ഇത് വാക്ക് തർക്കത്തിലേക്ക് നയിച്ചു. വിഷയം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടുകാരെ വടികൊണ്ട് അടിക്കാൻ തുടങ്ങി. ബഹളത്തെ തുടർന്ന് വരൻ വേദി വിട്ടതോടെ വിവാഹം മുടങ്ങി. പിന്നീട് വരൻ 5 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയതായി വധുവിൻ്റെ വീട്ടുകാർ ആരോപിച്ചു രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
“വരനും അവൻ്റെ പിതാവ് സുരേന്ദ്ര ശർമ്മയും മറ്റുള്ളവരും നോൺ-വെജിറ്റേറിയൻ ഭക്ഷണത്തിൻ്റെ അഭാവത്തെക്കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കാൻ തുടങ്ങി. ഞാൻ എതിർത്തപ്പോൾ, അഭിഷേക് ശർമ്മ, സുരേന്ദ്ര ശർമ്മ, രാംപ്രേഷ് ശർമ്മ, രാജ്കുമാർ എന്നിവരും ചില അജ്ഞാതരും എൻ്റെ കുടുംബത്തെ വടികൊണ്ട് അടിക്കുകയും ചവിട്ടുകയും തല്ലുകയും ചെയ്തു. വധുവിന്റെ പിതാവ് പറയുന്നതിങ്ങനെ.
‘എന്താണ് തയ്യാറാക്കിയതെന്ന് വരൻ ചോദിച്ചു. ലളിതമായ ഭക്ഷണമാണ് ഉണ്ടാക്കിയതെന്ന് പെൺകുട്ടി മറുപടി നൽകി. അപ്പോൾ വരൻ ചോദിച്ചു, എന്തുകൊണ്ടാണ് മത്സ്യം ഇല്ലാത്തത്? തുടർന്ന് പെൺകുട്ടിയെ തല്ലുകയും ചെയ്തു. അവർ (വരൻ്റെ ഭാഗം) എന്നെയും എൻ്റെ ഭർത്താവിനെയും അടിച്ചു. വരൻ്റെ ഭാഗത്തുള്ള 10 പേർ ഞങ്ങളെ മർദിക്കുകയും ഞങ്ങളുടെ കുടുംബാംഗങ്ങളെ പരിക്കേൽപ്പിക്കുകയും ചെയ്തു’ വധുവിൻ്റെ അമ്മ വ്യക്തമാക്കി.
Groom, relatives thrash bride's family over no fish on menu in UP's Deoria, 6 injured
byu/cometweeb inuttarpradesh