വിവാഹസത്കാരങ്ങളിലെ സന്തോഷ നിമിഷങ്ങൾക്കൊപ്പം സംഘർഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തൊരു സംഘർഷ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നതും. സത്കാരത്തിന് വിളമ്പിയ മട്ടൻകറിയിലെ കഷ്ണം കുറഞ്ഞതിനായിരുന്നു കൂട്ടത്തല്ല് ഉണ്ടായത്.
വധൂവരന്മാരുടെ വീട്ടുകാർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ പത്തുപേർക്ക് പരിക്കേറ്റു. പ്ലേറ്റ്, ഗ്ലാസ്, കസേര തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അടിപിടി. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം.
കാറ്ററിംഗിനെത്തിയവർ വധുവരന്മാരുടെ ബന്ധുക്കൾ പറഞ്ഞത് അനുസരിച്ച് ഭക്ഷണം വിളമ്പിയില്ലന്നതിന്റെ പേരിലാണ് പ്രശ്നം തുടങ്ങിയത്. നവിപേട്ടിൽ നിന്നുള്ള യുവതിയും ബാദ്ഗുണയിൽ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹസത്കാരം ഇതോടെ സംഘർഷത്തിൽ കലാശിച്ചു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രംഗം ശാന്തമാക്കി. പരുക്കേറ്റവരെ നിസാമബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധൂവരന്മാരുടെ ഭാഗത്തുനിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.
ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിവാഹച്ചെലവ് ഇരുവീട്ടുകാരും ചേർന്നാണ് വഹിച്ചത്. വധുവിന്റെ വീട്ടുകാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവത്തിൽ വിവാഹച്ചടങ്ങിനെത്തിയ സ്ത്രീകളുള്‍പ്പെടെ 19 പേര്‍ക്കെതിരെ അതിക്രമത്തിന് പോലീസ് കേസെടുത്തു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക