ഫോർട്ട് മയേഴ്സ് (ഫ്ളോറിഡ): അത്യപൂർവമായ ഒരു വിവാഹത്തിനാണ് ഫ്ളോറിഡയിലെ ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്ക് സാക്ഷ്യം വഹിച്ചത്. വിവാഹത്തിന് വധു വെള്ള വസ്ത്രങ്ങളണിഞ്ഞു ഒരുങ്ങിവന്നപ്പോൾ, വരൻ ഇതിനെല്ലാം മൂകസാക്ഷിയായി പടർന്നുപന്തലിച്ചു നിൽക്കുന്ന അത്തിമരമാണ്.
ഇനിയും സംഭവം എന്താണെന്നറിയേണ്ട? നൂറു വർഷം പഴക്കമുള്ള ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരണ്‍ ഹൂപ്പർ എന്ന പ്രകൃതി സ്നേഹി കണ്ടെത്തിയ ഏക മാർഗമാണ് വൃക്ഷത്തെ വിവാഹം കഴിക്കുക എന്നത്.
നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന വൃക്ഷം അടിവേരുകളോടുകൂടി മുറിച്ചുമാറ്റുന്നതിനു 13,000 ഡോളറിനു സിറ്റി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്‍റ് കരാർ നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ അധികൃതർ തയാറാകാതിരുന്നതിനെ തുടർന്നു മാർച്ച് 27 ന് അന്പതോളം പേരെ സാക്ഷി നിർത്തി കേരണ്‍, ഫിക്കസ് മരത്തെ വിവാഹം ചെയ്തത്.
ഫ്രണ്ട് ബർസൽ എന്ന കൗണ്‍സിൽ അംഗം മാത്രമാണ് വിവാഹ ചടങ്ങിൽ ഒൗദ്യോഗികമായി പങ്കെടുത്തത്.
വിവാഹത്തോടെ ഭർത്താവായി മാറിയ ഫിക്കസു ട്രീയെ മുറിച്ചു മാറ്റിയാൽ ഞാൻ വിധവയായി തീരും എന്നാണ് കേരണ്‍ ഹൂപ്പർ പറയുന്നത്. എന്തായാലും വിവാഹ വാർത്ത അറിഞ്ഞ സിറ്റി അധികൃതർ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. പകൽ സമയം കേരണും കൂട്ടുകാരും മരത്തിനു കാവൽ നിൽക്കുന്നതും ഇവരെ കുഴയ്ക്കുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ