ചിപ്പിക്കുള്ളിൽ നിന്ന് മുത്തുകിട്ടുമെന്ന് നമുക്കറിയാം. പക്ഷെ മുട്ടയ്ക്കുള്ളിൽനിന്ന് രത്നം കിട്ടിയിരിക്കുകയാണ് സാലി തോംസണ് എന്ന ഇംഗ്ലണ്ടുകാരിക്ക്. വെറും മുട്ടയിൽ നിന്നല്ല, പുഴുങ്ങിയ കോഴിമുട്ടയിൽനിന്ന്.രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വായിൽ എന്തോ തടഞ്ഞതുപോലെ സാലിക്കു തോന്നിയത്.പുറത്തെടുത്തു നോക്കിയപ്പോൾ തിളങ്ങുന്ന ഒരു ചെറിയ വസ്തുവാണതെന്ന് മനസിലായി. കടയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് അത് രത്നത്തിന്റെ കുടുംബത്തിൽപെടുന്ന കല്ലാണെന്ന് മനസിലായത്. സമീപത്തെ ഒരു സൂപ്പർ മാർക്കറ്റിൽനിന്നാണ് സാലി മുട്ട വാങ്ങിയത്.
മുട്ടയ്ക്കുള്ളിൽ എങ്ങനെ രത്നം വന്നു എന്നതിനെക്കുറിച്ച് ആർക്കും ഒരു ഐഡിയയുമില്ല. അടുത്തയാഴ്ച തന്റെ കല്യാണമാണെന്നും അതിനുമുന്നോടിയായി തനിക്ക് ലഭിച്ച സമ്മാനമാണ് ഈ ഡയമെണ്ടെന്നുമാണ് സാലി വിശ്വസിക്കുന്നത്.