വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുൽവാമയിൽ ധീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബത്തിനു വേണ്ടിയുള്ള ഫണ്ടിലേക്ക് നൽകുമെന്ന് സിആർപിഎഫ് ജവാൻ. സിആർപിഎഫിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന വികാസ് ഖട്ഗാവട് ആണ് തന്റെ വിവാഹക്ഷണക്കത്തിലൂടെ ഈ വിവരം അറിയിച്ചത്.
ചടങ്ങിൽ പങ്കെടുക്കുവാനെത്തുന്നവർ സമ്മാനം കൊണ്ടുവരേണ്ടന്നും ലഭിക്കുന്ന പണം പുൽവാമയിൽ ജീവൻ വെടിഞ്ഞ ധീരയോദ്ധാക്കൾക്കുള്ള ഫണ്ടിലേക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ഏപ്രിൽ 13ന് വിവാഹവും 15ന് രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ വച്ച് വിവാഹസൽക്കാരവും നടക്കും. വേദിക്ക് സമീപം വച്ചിരിക്കുന്ന പെട്ടിയിൽ പണം നിക്ഷേപിക്കാമെന്നും അദ്ദേഹം ക്ഷണക്കത്തിൽ കുറിച്ചു.