വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കൊപ്പം നവവധു ഒളിച്ചോടി. മധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കൊപ്പം വധു ഒളിച്ചോടിയത്.
21 വയസുള്ള യുവതിയുടെ പേര് റീന ഭായ് എന്നാണ്. തോരി ബാഗ്റോഡ് ഗ്രാമവാസിയാണ് ഇവരുടെ വിവാഹം മേയ് ഏഴിനാണ് നടന്നത്. വിനോദ് മഹാരാജ് എന്നാണ് ഇവരുടെ വിവാഹം നടത്തിക്കൊടുത്ത പൂജാരിയുടെ പേര്.
തുടർന്ന് മേയ് 23ന് ഇവരെ കാണാതാകുകയായിരുന്നു. പണവും സ്വർണവുമായി കടന്നുകളഞ്ഞ ഇവരെ ഭാർത്താവും ബന്ധുക്കളും അന്വേഷിച്ചുവെങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.
ഇവരെ കാണാതായ ദിവസം തന്നെ പൂജാരിയെയും കാണാതായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചേടിയതാണെന്ന് വ്യക്തമായത്. വിവാഹത്തിനു മുമ്പ് തന്നെ ഇരുവരും ഇഷ്ടത്തിലായിരുന്നുവെന്നാണ് ബന്ധുക്കളുടെ സംശയം. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.