ജജ്പുർ: വിവാഹ വിരുന്നിന് മട്ടണ്‍ കറി ഇല്ലാത്തതില്‍ കലിപൂണ്ട് വരന് വിവാഹം ഉപേക്ഷിച്ചു. ഒഡീഷയിലെ സുകിന്ദയിലാണ് സംഭവം.
കിയോന്‍ജാര്‍ ജില്ലയിലെ റേബാനാപാല്പാല് സ്വദേശിയായ വരന് രമാകാന്ത് പത്രയും കുടുംബവും ബുധനാഴ്ച വധുവിന്റെ വീട്ടില്‍ എത്തിയിരുന്നു.
വിവാഹത്തിന് മുന്നോടിയായി ഭക്ഷണം കഴിക്കുവാന്‍ വധുവിന്റെ കുടുംബാംഗങ്ങള്‍ ക്ഷണിച്ചപ്പോള്‍ വരന്റെ കുടുംബത്തിലെ ചിലര്‍ മട്ടണ്‍ കറി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മട്ടണ്‍ കറി തയാറാകാത്തതോടെ വരന്റെ ബന്ധുക്കള്‍ വധുവിന്റെ കുടുംബവുമായും പാചകക്കാരുമായും തര്‍ക്കമുണ്ടായി. സംഭവമറിഞ്ഞെത്തിയ വരന് മട്ടണ്‍ കറി തയാറായില്ലെന്ന് അറിഞ്ഞതോടെ വിവാഹം നിര്‍ത്തി വയ്ക്കുകയായിരുന്നു.
തുടര്‍ന്ന് വധുവിന്റെ വീട്ടില്‍ നിന്നും ഇവര്‍ മടങ്ങി. തീരുമാനത്തില്‍ നിന്നും പിന്മാറാന് വധുവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും വരന് അതിനു തയാറായില്ല.
എന്നാല്‍ വരന് ബുധനാഴ്ച തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. അതിനു ശേഷമാണ് സ്വദേശത്തേക്ക് മടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്റെ കുടുംബം പരാതി നല്‍കിയിട്ടില്ലെന്നാണ് സൂചന.