ഒരു നൂറ്റാണ്ടിന് മുമ്പായി മുതുമുതുമുത്തശ്ശി ധരിച്ചിരുന്ന വിവാഹ വസ്ത്രം വീണ്ടും കണ്ട് കുടുംബം. ജെന്നിഫർ സ്ലേറ്റർ എന്ന 77 കാരി തന്റെ മകൾക്കും എട്ട് വയസുള്ള ഇളയ രണ്ട് പേരക്കുട്ടികൾക്കുമൊപ്പമാണ് ഈ വസ്ത്രം കാണാനെത്തിയത്.
സ്ലേറ്ററിൻ്റെ മുത്തശ്ശി ലില്ലി കാത്ത്കാർട്ട് 1910 -ൽ അവരുടെ വിവാഹത്തിന് ധരിച്ച വസ്ത്രം ലീഡ്സ് ഡിസ്കവറി സെൻ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി വളരെ സജീവമായി പ്രവർത്തിച്ചിരുന്നയാളാണ് ലില്ലി കാത്ത്കാർട്ട്.
ക്വാറി മൗണ്ട് സ്കൂളിൽ അധ്യാപികയായിരുന്ന ലില്ലി അവിടെ തന്നെയാണ് പഠിച്ചതും. 1905 -ൽ ഡാർലിംഗ്ടൺ ട്രെയിനിംഗ് കോളേജിലാണ് അവർ അധ്യാപന പരിശീലനം നേടിയത്.
1910 സെപ്റ്റംബർ 10 -ന്, 26 -ാമത്തെ വയസ്സിലാണ്, ലീഡ്സിലെ ബസ്ലിംഗ്തോർപ്പ് ചർച്ചിൽ വെച്ച് അവർ വിവാഹിതയാവുന്നത്. ഭർത്താവ് ചാൾസ്.
വിവാഹ ദിവസം ഫോട്ടോഗ്രാഫർ വരാത്തതിനാൽ മുത്തശ്ശി വിവാഹവസ്ത്രം ധരിച്ച് ഒരുങ്ങിയിരുന്ന ചിത്രമോ ഒന്നും മക്കളോ കൊച്ചുമക്കളോ കണ്ടിട്ടില്ല എന്നും ജെന്നിഫർ പറഞ്ഞു.