ഡ്വെയ്ൻ ജോണ്സണ് വിവാഹിതനായി. കാമുകി ലോറെയ്ൻ ഹാഷിനെയാണ് വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. ഹവാതിയിൽ വച്ച് നടന്ന ചടങ്ങിലാണ് വിവാഹം നടന്നത്.
ഇരുവരും 2007 മുതൽ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഡാനി ഗ്രേസിയയാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 1997ൽ വിവാഹിതരായ ഇരുവരും 2007ൽ വിവാഹമോചിതരായി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്.