വിവാഹത്തിനായി ആളുകളെ ക്ഷണിക്കുമ്പോള്‍ കല്ല്യാണക്കുറി കൊടുക്കുന്ന പതിവ് ഇന്ത്യക്കാര്‍ക്കുണ്ട്. തങ്ങളുടെ കല്ല്യാണക്കുറി ഏറ്റവും വ്യത്യസ്തമാക്കണം എന്ന ലക്ഷ്യവുമായാണ് ഓരോ വധൂവരന്മാരും വിവാഹക്കുറി തെരഞ്ഞെടുക്കുന്നതും. ഡല്‍ഹിയില്‍ അനസ്‌തെറ്റിസ്റ്റ് ആയി ജോലി ചെയ്യുന്ന സുരേഷും പ്രിയങ്കയുമാണ് വ്യത്യസ്തമായ വിവാഹക്കുറിയുമായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ്യമാധ്യമങ്ങളില്‍ ഇവരുടെ വിവാഹ വാര്‍ത്ത സജീവചര്‍ച്ചാവിഷയമായത് വളരെ പെട്ടെന്നായിരുന്നു. ഇവരുടെ കല്ല്യാണക്കുറിയാണ് അതിന് കാരണം.
അറേഞ്ച്ഡ് മാരേജായിരുന്നു അവരുടേത്. എന്നാല്‍ വിവാഹം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതിനു ശേഷം അവര്‍ കുറേയധികം സംസാരിച്ചു, പരസ്പരം മെസേജുകള്‍ കൈമാറി, നിശ്ചയം നടത്തി, പിന്നീട്‌വിവാഹിതരുമായി. ഇതിലെന്താണ് പ്രത്യേകതയെന്നല്ലേ? അറേഞ്ച് മാരേജ് പിന്നീട് നല്ല പ്രണയത്തിലേക്ക് വഴിമാറിയെന്നും, അതു ലോകത്തോട് പറയേണ്ടത് വ്യത്യസ്ത തരത്തിലാകണമെന്നും അതിനാണ് ഐഫോണ്‍ വെഡ്ഡിങ് കാര്‍ഡ് തെരഞ്ഞെടുത്തതെന്നുമാണ് സുരേഷ് പറയുന്നത്. സുരേഷിന്റെ കസിനാണ് വെഡ്ഡിംഗ് കാര്‍ഡ് ഡിസൈന്‍ ചെയ്തതും.
സുരേഷിന്റെ വാട്സാപ്പ് കോണ്‍വര്‍സേഷന്‍ എല്ലാം പകര്‍ത്തിയാണ് മനോഹരമായ ഇന്‍വിറ്റേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഐഫോണ്‍ വെഡ്ഡിങ് ഇന്‍വിറ്റേഷനാണ് എല്ലാവര്‍ക്കും നല്‍കിയത്. മികച്ച പ്രതികരണമാണ് ട്വിറ്റില്‍ ഇവരുടെ വ്യത്യസ്ത വിവാഹക്കുറിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.