കായംകുളം : നിക്കാഹ് കഴിഞ്ഞയുടന്‍ വധു നടന്നുകയറിയതു കോളജിലെ പരീക്ഷാ ഹാളിലേക്ക്. വിവാഹ വേഷത്തിലെത്തിയ പരീക്ഷാര്‍ഥി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൗതുകമായി. പരീക്ഷ കഴിയുന്നതു വരെ വരന് കോളജിനു പുറത്തു കാത്തുനിന്നു.
കായംകുളം പുല്ലുകുളങ്ങര മഠത്തില്‍ കിഴക്കതില്‍ സുബൈറിന്റെയും നിസയുടെയും മകള്‍ രഹ്നയാണ് വിവാഹം കഴിഞ്ഞ ഉടന്‍ ബിരുദ പരീക്ഷ എഴുതാന്‍ കായംകുളം എംഎസ്എം കോളജിലെത്തിയത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ രഹ്നയുടെ പരീക്ഷ വിവാഹത്തിന് മുമ്പ് ഏപ്രില്‍ 12ന് നടക്കേണ്ടതായിരുന്നു. എന്നാല്‍, മാറ്റിവച്ച പരീക്ഷയുടെ തീയതി വിവാഹ ദിവസംതന്നെ ആയതാണ് രഹ്നയെ വലച്ചത്.
ഇന്നലെ 11.30ഓടെ കായംകുളം ദേശീയപാതക്കരികിലുള്ള ഓഡിറ്റോറിയത്തിലാണു രഹ്നയുടെയും തഴവ കുതിരപ്പന്തി കുന്നേല്‍വടക്കതില്‍ കരീംകുട്ടിയുടെ മകന് റാഷിദിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞയുടന്‍ ഭക്ഷണം കഴിക്കാന്‍ കാത്തു നില്‍ക്കാതെ കോളജിലേക്കു വരനൊപ്പം എത്തുകയായിരുന്നു .