പൊതുസ്ഥലത്ത് വച്ച് പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർഥന നടത്തുന്ന വീഡിയോ വൈറലായതിനെ തുടർന്ന് യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇറാനിലാണ് ഏറെ അമ്പരപ്പുണർത്തിയ സംഭവം നടന്നത്.
ഇറാനിലെ അറാക് നഗരത്തിലുള്ള ഒരു മാളിൽ വച്ചാണ് ഒരു യുവാവ് തന്റെ പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർഥന നടത്തിയത്. യാതൊരു മടിയുമില്ലാത യുവതി അഭ്യർഥന സ്വീകരിക്കുകയും ചെയ്തു. സമീപമുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് വൈറലായി മാറിയിരുന്നു.
ഇതിനെ തുടർന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. പൊതു സ്ഥലത്തു വച്ച് ഇസ്ലാമിക നിയമങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായി ഇരുവരും പെരുമാറിയെന്നാണ് സംഭവത്തെപ്പറ്റി പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
📹 Man publicly proposes to woman at shopping mall in Arak, central #Iran
Both arrested for “marriage proposal in contradiction to islamic rituals… based on decadent Western culture,” then released on bail pic.twitter.com/eKdlNX9Bte— Sobhan Hassanvand (@Hassanvand) March 8, 2019