പാറ്റ്ന: വിവാഹ ദിനത്തിൽ വരൻ മദ്യപിച്ചെത്തിയതിനാൽ വിവാഹമേ വേണ്ടെന്നു വച്ച് ബീഹാർ സ്വദേശിനി. ബീഹാറിലെ പാറ്റ്നയിലാണ് സംഭവം. വരൻ നന്നായി മദ്യപിച്ചാണ് പന്തലിലെത്തിയതെന്നു മനസിലാക്കിയതിനു പിന്നാലെ വധുവായ കുമാരി എന്ന പെൺകുട്ടി പന്തലിൽ നിന്നിറങ്ങിപ്പോയി.
താലിചാർത്താനെത്തിയ വരന് പന്തലിൽ നിൽക്കാൻപോലുമാകുമായിരുന്നില്ലെന്നും അതിനാലാണ് മകൾ വിവാഹം വേണ്ടെന്നുവച്ചതെന്നും പെൺകുട്ടിയുടെ പിതാവ് ത്രിഭുവൻ ഷാ പറഞ്ഞു. കുമാരിയെ സമ്മർദം ചെലുത്തി പന്തലിൽ തിരികെയെത്തിക്കുന്നതിന് വരന്റെയും വധുവിന്റെയും ബന്ധുക്കൾ ശ്രമിച്ചെങ്കിലും ഉറച്ച നിലപാടിയിരുന്നു കുട്ടി.
അതേസമയം, കുമാരി പന്തലിൽ നിന്ന് മടങ്ങിയെങ്കിലും വരനെ സ്ത്രീധനമായി നൽകിയ സ്വർണവും പണവും തിരികെ ഏൽപിച്ചതിനു ശേഷമാണ് ബന്ധുക്കൾ പോകാൻ അനുവദിച്ചത്.