കൂടുതൽ സുന്ദരിയാകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത ഭാര്യയെ ഭർത്താവ് വിവാഹമോചനം ചെയ്തു. യുഎഇയിലെ അൽ ഐനിലാണ് സംഭവം. ജോലിയുടെ ഭാഗമായി ഭർത്താവ് രണ്ട് മാസത്തോളം വീട്ടിൽ ഇല്ലായിരുന്നു. ഈ സമയമാണ് ഭാര്യ പ്ലാസ്റ്റിക് സർജറി ചെയ്തത്.
മുഖത്തെ ചുളിവുകളും മറ്റും നീക്കം ചെയ്ത് ചെറിയ മാറ്റങ്ങൾ വരുത്തി തന്റെ സുന്ദരമായ പുതിയ രൂപം കാണിച്ച് ഭർത്താവിനെ സന്തോഷിപ്പിക്കാമെന്നാണ് ഭാര്യ കരുതിയത്. എന്നാൽ സ്വാഭാവിക സൗന്ദര്യം മാത്രം ഇഷ്ടപ്പെട്ടിരുന്ന ഭർത്താവിന് പ്ലാസ്റ്റിക്ക് സർജറിയോട് യാതൊരു താത്പര്യവുമില്ലായിരുന്നു.
തന്റെ അനുവാദമില്ലാതെ ഈ പ്രവൃത്തി ചെയ്തതിൽ കുപിതനായ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്ന് ഭർത്താവ് കോടതിയിൽ പറഞ്ഞു. ഭർത്താവിന്റെ ഹർജി പരിഗണിച്ച കോടതി വിവാഹമോചനം അംഗീകരിക്കുകയായിരുന്നു.