ഒല്ലൂർ: തൃശൂർ ജില്ലയിലെ ആദ്യത്തെ ഒാണ്‍ലൈൻ വിവാ ഹം കുട്ടനെല്ലൂർ സബ് രജിസ്ട്രാർ ഒാഫീസിൽ രജിസ്ട്രാർ ബിന്ദുപുത്തോക്കാരന്റെ സാന്നിധ്യത്തിൽ നടന്നു.
ഒല്ലൂർ ഹോളി ഏയ്ഞ്ചൽസ് റോഡിൽ കല്ലൂക്കാരൻ റാഫി – ഷൈനി ദന്പതികളുടെ മകൾ സെറിൻ കല്ലൂക്കാരനും മാള കുരുവിലശേരി ഇലഞ്ഞിക്കൽ പോൾസണ്‍ – ലിസി ദന്പ തികളുടെ മകൻ ജിതിനും തമ്മിലുള്ള വിവാഹമാണ് ഒാണ്‍ലൈനായി നടന്നത്.
ന്യൂസിലാൻഡിൽ ഡിസൈൻ എൻജിനീയറായി ജോലി ചെയ്യുന്ന ജിതിനും സെറിനുമായുള്ള വിവാഹം 2020 ൽ ഉറപ്പിച്ചിരുന്നതാണ്.
എന്നാൽ കോവിഡി നെത്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ വന്നതോടെ വിവാഹം 2021 ജനുവരിയിൽ നടത്താൻ തീരുമാനിച്ചു. കോവിഡിന്റെ രണ്ടാംവരവ് അതും തടസപ്പെടുത്തി.
നാട്ടിലേക്ക് എത്തിയാൽ ജിതിന് തിരിച്ചുപോകുന്നതിന് ഒട്ടേറെ കടന്പകൾ ഉള്ളതിനാൽ വരാനുള്ള ബുദ്ധിമുട്ട് വീട്ടുകാ രെ അറിയിച്ചു.
വിവാഹം കഴിഞ്ഞാൽ പിന്നെ ഭാര്യ എന്ന നിലയിൽ സെറിനെ ന്യൂസിലാൻ ഡിലേക്കു കൊണ്ടുപോകുന്നതിനു സൗകര്യം ഉണ്ടായിരിക്കും എന്നറിയിച്ചതോടെ വിവാഹം ഒാണ്‍ലൈനിൽ നടത്താം എന്നു തിരുമാനിക്കുകയായിരുന്നു.
ഹൈക്കോടതിയുടെ അനുമതിയോടെ വരൻ തന്റെ പിതാവ് പോൾസന് പവർ ഒാഫ് അറ്റോർണി നൽകി വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണു വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സെറിൻ എംടെക് പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത ജനു വരിയിൽ നാട്ടിലെത്തി വിവാഹം ക്രിസ്തീയാചാരപ്രകാരം നടത്തണം എന്നതാണ് ഇരുവീട്ടുകാരുടെയും ആഗ്രഹം. നാട്ടിലേക്ക് എത്താൻ കഴിയും എന്ന ശുഭാപ്തി വിശ്വാസമാണ് ജിതിനും പങ്കുവച്ചത്.
അല്ലെങ്കിൽ ഭാര്യ എന്ന നിലയിൽ സെറിന്റെ വിസ ശരിയാക്കി സെറിനെ ന്യൂസിലാൻഡിലേക്കു കൊണ്ടുപോകാ ൻ കഴിയും എന്ന പ്രതീക്ഷയിലാണ് ഇരു വീട്ടുകാരും.