വിവാഹസത്ക്കാരത്തിനായി ലക്ഷങ്ങൾ ചിലവഴിച്ച ദമ്പതികൾക്ക് കേറ്ററിംഗ് കമ്പനി നൽകിയത് എട്ടിന്റെ പണി. ഫിലിപ്പീൻസ് സ്വദേശികളായ ദമ്പതികളുടെ വിവാഹത്തിനിടയിലാണ് ഏവരെയും സങ്കടത്തിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.
ഷൈൻ തമയോയും ജോണ് ചെനും തമ്മിലുള്ള വിവാഹത്തിന് സത്ക്കാരം നടത്തുവാനായി 5 ലക്ഷം രൂപ ഒരു കാറ്ററിംഗ് കമ്പനിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ വിവാഹത്തിനു ശേഷം വിരുന്നിനെത്തിയ ദമ്പതികൾക്കായി ഭക്ഷണമൊന്നും എത്തിയിരുന്നില്ല.
കാറ്ററിംഗ് കമ്പനിയുമായി ബന്ധപ്പെടുവാൻ ഇവർ ശ്രമിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. സമയോചിതമായി ഇടപെട്ട ഇവരുടെ സുഹൃത്തുക്കൾ അടുത്തുള്ള റസ്റ്റൊറന്റിൽ നിന്നും ഭക്ഷണമെത്തിച്ച് അതിഥികൾക്ക് നൽകി.
എന്നാൽ വേദിയിലിരുന്ന കേക്ക് മുറിച്ച് പരസ്പരം നൽകി ദാമ്പത്യ ജീവിതം ആരംഭിക്കുവാനായി വധുവും വരനും വധുവും കേക്ക് മുറിച്ചപ്പോൾ അവരെ കാത്തിരുന്നത് അതിലും വലിയ ദുരന്തമായിരുന്നു. കാരണം കേക്കിനു പകരം വേദിയിലിരുന്നത് തെർമോക്കോളാണ്.
എല്ലാം കണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞ വധുവിനെ ആശ്വസിപ്പിക്കുവാൻ വരൻ പാടുപെട്ടതും അതിഥികളെ കണ്ണീരിലാഴ്ത്തി. ഇവർ കാറ്ററിംഗ് കമ്പനിക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.