വിവാഹ ആഘോഷത്തിനിടെ പാട്ട് നിർത്തിയ ഡി.ജെയെ വിരുന്നിനെത്തിയവർ പഞ്ഞിക്കിട്ടു.ആഗ്രയിലാണ് സംഭവം. ഡി.ജെ പാട്ട് വെയ്ക്കാൻ തയാറാകാഞ്ഞതാണ് അക്രമണത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.രാത്രി പത്ത് കഴിഞ്ഞപ്പോൾ ഡി.ജെ പാട്ടുകൾ നിർത്തിയിരുന്നു.
വിരുന്നിനെത്തിയവർ പാട്ട് വീണ്ടും വെയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിച്ചു. തുടർന്ന് അക്രമാസക്തരായ വിരുന്നുകാരും ബന്ധുക്കളും കൂടി ഡി.ജെയും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു.
മാത്രമല്ല അവരുടെ സംഗീത ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് അക്രമത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.