അ​തി​രു​ക​ട​ക്കു​ന്ന വി​വാ​ഹ “റാ​ഗിം​ഗ്’! ഈ ​”​ര​സ​ക​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ’ സ​ന്തോ​ഷം കെ​ടു​ത്തും; വി​വാ​ഹ റാ​ഗിം​ഗി​നെ​തി​രേ പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ക​ല്യാ​ണ ദി​വ​സം വ​ര​നെ​യും വ​ധു​വി​നെ​യും റാ​ഗിം​ഗി​ന് ഇ​ര​യാ​ക്കു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രേ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. വ​ര​നെ​യും വ​ധു​വി​നെ​യും സ്വീ​ക​രി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളും റാ​ഗിം​ഗു​മെ​ല്ലാം ഇ​പ്പോ​ൾ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​കു​ക​യാ​ണെ​ന്നും ഇ​ത് ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ സ​ന്തോ​ഷം കെ​ടു​ത്തു​ക​യാ​ണെ​ന്നും ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റാ​ഗിം​ഗ് കാ​ര​ണം ക​ല്യാ​ണം കൂ​ട്ട​ത്ത​ല്ലി​ൽ അ​വ​സാ​നി​ക്കു​ന്ന​തു തു​ട​ങ്ങി ക​ല്യാ​ണം മു​ട​ങ്ങി​പ്പോ​യ സം​ഭ​വ​ങ്ങ​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

അ​തി​രു​ക​ട​ക്കു​ന്ന വി​വാ​ഹ “റാ​ഗിം​ഗ്’

ക​ല്യാ​ണ ദി​വ​സം വ​ര​നെ​യും വ​ധു​വി​നെ​യും സ്വീ​ക​രി​ക്കു​ന്ന “​ആ​ഘോ​ഷ​ങ്ങ​ളും’ റാ​ഗിം​ഗു​മെ​ല്ലാം ഇ​പ്പോ​ൾ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മാ​കു​ക​യാ​ണ്. ഒ​ത്തു​ചേ​ര​ലു​ക​ളു​ടെ സ​ന്തോ​ഷ​ങ്ങ​ളെ​യെ​ല്ലാം കെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ന്ന് പ​ല വി​വാ​ഹ ആ​ഘോ​ഷ​ങ്ങ​ളും ത​മാ​ശ​ക​ളും അ​ര​ങ്ങേ​റു​ന്ന​ത്. പ​ല​പ്പോ​ഴും ഈ ​പ്ര​വ​ണ​ത​ക​ൾ സ​ക​ല​സീ​മ​ക​ളും ലം​ഘി​ച്ച് ആ​ഭാ​സ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ആ​യി പ​രി​ണ​മി​ക്കാ​റു​മു​ണ്ട്. വി​വാ​ഹ ആ​ഘോ​ഷ​ത്തി​ന്‍റെ​യും വി​രു​ന്നു സ​ൽ​ക്കാ​ര​ത്തി​ന്‍റെ​യും മ​റ​വി​ലു​ള്ള വി​ക്രി​യ​ക​ൾ സാ​മൂ​ഹി​ക പ്ര​ശ്ന​മാ​കു​ന്നു.

ക​ല്യാ​ണ ദി​വ​സം വ​ര​നെ​യും വ​ധു​വി​നെ​യും പ​ല​ത​ര​ത്തി​ൽ അ​സാ​ധ​ര​ണ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ക (കോ​ള​ജ് റാ​ഗിം​ഗ് പോ​ലെ) വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി റോ​ഡി​ൽ ന​ട​ത്തു​ക, ന​ട​ക്കു​ബോ​ൾ അ​വ​രു​ടെ ന​ല്ല ചെ​രു​പ്പ് വാ​ങ്ങി പ​ഴ​യ കീ​റി​യ ചെ​രു​പ്പു​ക​ൾ ന​ല്കു​ക, സൈ​ക്കി​ൾ ച​വി​ട്ടി​പ്പി​ക്കു​ക, പെ​ട്ടി​ഓ​ട്ടോ​റി​ക്ഷ പോ​ലെ ഉ​ള്ള ഗു​ഡ്സ് വ​ണ്ടി​യി​ലും, ജെ​സി​ബി​യി​ലും ക​യ​റ്റു​ക, പ​ഴ​യ കാ​ര്യ​ങ്ങ​ൾ, വ​ട്ട​പ്പേ​രു​ക​ൾ തു​ട​ങ്ങി​യ​വ​വ​ച്ച് ഫ്ള​ക്സ് അ​ടി​ക്കു​ക, പു​തി​യ കു​ട ചൂ​ടി വ​രു​ന്ന വ​ധൂ​വ​ര​ൻ​മാ​രെ ക​ണ്ടം​വ​ച്ച പ​ഴ​കി​യ കു​ട ചൂ​ടി ന​ട​ത്തി​ക്കു​ക, ചെ​ണ്ട​കൊ​ട്ടി​യും ഇ​ല​ത്താ​ളം അ​ടി​ച്ചും കൂ​ട്ട​പാ​ട്ടും പാ​ടി ആ​ന​യി​ക്കു​ക, വ​ഴി​നീ​ളെ പ​ട​ക്കം​പൊ​ട്ടി​ക്ക​ല് എ​ന്നി​ങ്ങ​നെ കൂ​ട്ടു​കാ​രു​ടെ മ​ന​സി​ൽ വി​രി​യു​ന്ന എ​ന്തും ഏ​തും ചെ​യ്യാ​ൻ അ​ന്ന് വ​ര​നും വ​ധു​വും ബാ​ധ്യ​സ്ഥ​രാ​കേ​ണ്ടി​വ​രു​ന്നു. വ​ര​നെ കൂ​ട്ടു​കാ​ര് ശ​വ​പ്പെ​ട്ടി​യി​ല് കൊ​ണ്ടു പോ​വു​ന്ന ക​ല്യാ​ണ കാ​ഴ്ച​യും, റാ​ഗിം​ഗി​ൽ ദേ​ഷ്യ​പ്പെ​ട്ട് സ​ദ്യ​ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന വീ​ഡി​യോ​യും അ​ടു​ത്തി​ടെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

സ​ന്തോ​ഷ​ത്തി​ന്‍റെ വി​വാ​ഹ​ദി​ന​ങ്ങ​ളി​ൽ ചി​ല​പ്പോ​ളെ​ങ്കി​ലും ഈ ​ക​ട​ന്ന് ക​യ​റ്റം വ​ഴി ക​ണ്ണീ​ർ വീ​ഴ്ത്താ​റു​ണ്ട്. മ​ദ്യ​പാ​നം, പ​ട​ക്കം പൊ​ട്ടി​ക്ക​ൽ, ബാ​ൻ​ഡ് മേ​ളം, റോ​ഡ് ഷോ, ​മ​റ്റു പ​രാ​ക്ര​മ​ങ്ങ​ൾ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യി​ലും വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും മ​റ്റു​മാ​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കും ഇ​ട​വ​രു​ത്തു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്.

ഒ​രു ത​മാ​ശ​യ്ക്ക് വേ​ണ്ടി ചെ​യ്യു​ന്ന ഇ​ത്ത​രം ക​ളി​ക​ൾ അ​തി​രു​വി​ട്ട്, മ​റ്റൊ​രാ​ളു​ടെ ദുഃ​ഖ​ത്തി​ൽ സ​ന്തോ​ഷി​ക്കു​ന്ന ഒ​രു​ത​രം സാ​ഡി​സ​മാ​യി മാ​റു​ന്പോ​ഴാ​ണ് ഈ ​”​ര​സ​ക​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ’ സാ​മൂ​ഹി​ക വി​പ​ത്താ​യി മാ​റു​ന്ന​ത്. കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും ഇ​പ്പോ​ൾ അ​ത് സ​ർ​വ​സാ​ധാ​ര​ണ​വു​മാ​ണ്. കൂ​ട്ടു​കാ​രെ ഇ​ത്ത​ര​ത്തി​ൽ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത് വ​ര​ന്‍റെ ഇ​ന്ന​ലെ​ക​ളാ​ണ്, കാ​ര​ണം അ​യാ​ൾ മു​ന്പ് കൂ​ട്ടു​കാ​ര​ന്‍റെ വി​വാ​ഹ ദി​ന​ത്തി​ൽ കൊ​ടു​ത്ത പ​ണി​യാ​ണ്. പ​ക​രം വീ​ട്ട​ലാ​ണ് പ​ല​പ്പോ​ഴും ഉ​ണ്ടാ​വു​ക.

റാ​ഗിം​ഗ് കാ​ര​ണം ക​ല്യാ​ണം കൂ​ട്ട​ത്ത​ല്ലി​ൽ അ​വ​സാ​നി​ക്കു​ന്ന​തു മു​ത​ൽ ക​ല്യാ​ണം മു​ട​ങ്ങി​പ്പോ​യ സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. വ​ര​ന്‍റെ സു​ഹൃ​ത്തു​ക​ൾ ഒ​രു​ക്കി​യ ത​മാ​ശ​ക​ളി​ൽ മാ​ന​സി​ക നി​ല പോ​ലും തെ​റ്റി വി​വാ​ഹ​ദി​നം ത​ന്നെ വി​വാ​ഹ മോ​ച​ന​ത്തി​ൽ എ​ത്തി​യ സം​ഭ​വ​മു​ണ്ടാ​യി. കൂ​ടാ​തെ ര​ക്ഷി​താ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക​വേ​ദ​ന​യും ഇ​ക്കൂ​ട്ട​ർ മ​ന​സി​ലാ​ക്കു​ന്നി​ല്ല.

കൂ​ട്ടു​കാ​രു​ടെ നി​ല​വി​ട്ട കു​സൃ​തി​ക​ളി​ൽ എ​തി​ർ​പ്പ് തോ​ന്നി​യാ​ൽ പോ​ലും മൗ​നം പാ​ലി​ക്കു​ന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​ണ് പൊ​തു​വെ അ​മി​ത​മാ​യ ഇ​ത്ത​രം രീ​തി​ക​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന​ത്. എ​ന്നും ഓ​ർ​ത്തു​വ​യ്ക്കു​വാ​ൻ കൂ​ട്ടു​കാ​ർ ഒ​രു​ക്കു​ന്ന ഇ​ത്ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ പു​തു​ജീ​വി​തം തു​ട​ങ്ങു​ന്ന​വ​രു​ടെ മേ​ൽ​ക​രി​നി​ഴ​ൽ വീ​ഴ്ത്ത​രു​ത്.

Related posts