2003 ല്‍ വിവാഹിതരായി, 2007 ല്‍ വിവാഹമോചിതരായി! ദ​മ്പ​തി​മാ​രു​ടെ വി​വാ​ഹം 19 വ​ര്‍​ഷ​ത്തി​ന് ശേ​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്തു; കാരണം…

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​മോ​ചി​ത​രാ​യ ദ​മ്പ​തി​മാ​ർ​ക്ക് വി​വാ​ഹ​ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തു​ന​ൽ​കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ്.

വി​വാ​ഹ​മോ​ച​നം ന​ട​ന്ന് 15 വ​ർ​ഷം പി​ന്നി​ട്ട ശേ​ഷ​മാ​ണ് 19 വ​ർ​ഷം മു​ൻ​പു​ള്ള വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കി​യ​ത്. 2003ൽ ​വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​ർ 2007ൽ ​വി​വാ​ഹ​മോ​ചി​ത​രാ​യി​രു​ന്നു.

സൈ​നി​ക​നാ​യ പി​താ​വി​ൻ​റെ കു​ടും​ബ​പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ മ​ക​ൾ​ക്ക് വി​വാ​ഹ​മോ​ച​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നൊ​പ്പം വി​വാ​ഹ​സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി വ​ന്നു.

ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ൻ​റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​ത്തി​ൽ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

നി​ല​വി​ലെ ച​ട്ട​ത്തി​ലോ നി​യ​മ​ങ്ങ​ളി​ലോ ദ​മ്പ​തി​മാ​രു​ടെ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ, വി​വാ​ഹ​മോ​ച​ന​ത്തി​ന് ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മി​ല്ല.

സ​ർ​ക്കാ​രി​ൻ​റെ ഇ​ട​പെ​ട​ലി​ൻ​റെ ഭാ​ഗ​മാ​യാ​ണ് അ​നു​മ​തി പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ ഉ​റ​പ്പാ​ക്കി​യ​ത്.

രാ​വി​ലെ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​കു​ക​യും വൈ​കി​ട്ടോ​ടെ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പേ​ക്ഷ​ക​യ്ക്ക് ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

ജ​ന​പ​ക്ഷ​ത്ത് നി​ന്നു​ള്ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ൻ​റെ ഭാ​ഗ​മാ​ണ് ന​ട​പ​ടി​യെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

വി​വാ​ഹ​മോ​ചി​ത​യാ​യ അ​പേ​ക്ഷ​ക​യ്ക്ക് തു​ട​ർ​ജീ​വി​ത​ത്തി​ന് പി​താ​വി​ൻ​റെ കു​ടും​ബ​പെ​ൻ​ഷ​ൻ സ​ഹാ​യ​ക​ര​മാ​ണ്. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് അ​നു​കൂ​ല​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി

വ​ണ്ടാ​നം എ​സ്എ​ൻ​ഡി​പി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ​വെ​ച്ച് 2003 ഫെ​ബ്രു​വ​രി ര​ണ്ടി​ന് വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​മാ​ർ ഏ​റ്റു​മാ​നൂ​ർ കു​ടും​ബ​കോ​ട​തി വി​ധി പ്ര​കാ​രം 2007 സെ​പ്റ്റം​ബ​ർ 14ന് ​വി​വാ​ഹ​മോ​ചി​ത​രാ​യി.

വി​വാ​ഹം 2003ൽ ​ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നി​ല്ല. സൈ​നി​ക​നാ​യി​രു​ന്ന പി​താ​വി​ൻ​റെ കു​ടും​ബ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി മ​ക​ൾ ആ​ർ​മി റെ​ക്കോ​ർ​ഡ്സി​ൽ വി​വാ​ഹ​മോ​ച​നം ന​ട​ന്ന​തി​ന്റെ രേ​ഖ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ, വി​വാ​ഹം ന​ട​ന്ന​തി​ൻ​റെ രേ​ഖ​യും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

2008ലെ ​ച​ട്ട​ങ്ങ​ൾ പ്ര​കാ​രം വി​വാ​ഹ​ത്തി​ലേ​ർ​പ്പെ​ടു​ന്ന ഇ​രു​ക​ക്ഷി​ക​ളും ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ ഒ​പ്പി​ടേ​ണ്ട​തു​ണ്ട്.

വി​വാ​ഹ​മോ​ച​നം ന​ട​ന്ന​തി​ന് ശേ​ഷ​മാ​യി​രു​ന്ന​തി​നാ​ൽ മു​ൻ​ഭ​ർ​ത്താ​വ് നേ​രി​ട്ട് ഹാ​ജ​രാ​കാ​നോ, രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നോ ത​യ്യാ​റാ​യി​ല്ല.

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്ത് ര​ജി​സ്ട്രാ​ർ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​യു​ടെ സ​ഹോ​ദ​ര​ൻ വി​വാ​ഹ​പൊ​തു​മു​ഖ്യ ര​ജി​സ്ട്രാ​ർ​ജ​ന​റ​ലാ​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ (റൂ​റ​ൽ) വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യാ​യി​രു​ന്നു.

ദ​മ്പ​തി​മാ​രി​ൽ ഒ​രാ​ൾ മ​രി​ച്ചെ​ങ്കി​ൽ ജി​വി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​കാ​നാ​കും.

വി​വാ​ഹ​മോ​ച​നം നേ​ടി​യ​വ​രു​ടെ വി​വാ​ഹം ര​ജി​സ്റ്റ​ർ ചെ​യ്തു​ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മ​ങ്ങ​ളോ ച​ട്ട​ങ്ങ​ളോ കീ​ഴ് വ​ഴ​ക്ക​ങ്ങ​ളോ ഇ​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​രി​നോ​ട് വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി തേ​ടി​യ​ത്.

Related posts

Leave a Comment