നിങ്ങളോട് ഒരാള്‍ വിവാഹാഭ്യര്‍ഥന നടത്തിയാല്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. ഇഷ്ടമാണെന്നോ അല്ലെന്നോ പറയും. അതുമല്ലെങ്കില്‍ ആലോചിച്ചു പറയാം എന്നും പറയാറുണ്ട്. എന്നാല്‍ വിവാഹാഭ്യാര്‍ഥന കേട്ട് ഒരാള്‍ ബോധം കെട്ടുവീഴുന്നത് ലോകത്ത് ആദ്യമായിരിക്കും. മെക്‌സിക്കോയിലാണ് ഈ അപൂര്‍വ സംഭവം നടന്നത്. ജര്‍മന്‍ ബെനിറ്റ്‌സ് എന്ന യുവാവ് മെക്‌സിക്കോയിലെ സൂപ്പര്‍ മോഡലായ റെയ്‌നാ റെന്റേറിയയോടാണ് തന്റെ ആഗ്രഹം അറിയിച്ചത്. കേട്ടുതീര്‍ന്നില്ല റെന്റേറിയോ വെട്ടിയിട്ട വാഴപോലെ നിലത്ത്.
വിവാഹാഭ്യാര്‍ഥനയോടൊപ്പം ബെനിറ്റ്‌സ് നല്‍കിയ കറുത്തനിറത്തിലുള്ള ചെറിയ ബോക്‌സാണ് പണിപറ്റിച്ചതെന്നാണ് സംസാരം. റെന്റേറിയക്കായി ബെനിറ്റ്‌സ് വാങ്ങിയ മോതിരമായിരുന്നു ആ ബോക്‌സിലുണ്ടായിരുന്നത്. കുറച്ചു നേരത്തിനുശേഷം ബോധം വന്ന റെന്റേറിയ ബെനിറ്റ്‌സിന്റെ അപ്രതീക്ഷിത സമ്മാനമാണ് തന്റെ ബോധം കളഞ്ഞതെന്നു വ്യക്തമാക്കി. പൊതി തുറന്ന താന്‍ അദ്ഭുതപ്പെട്ടുവെന്നും, താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമായിരുന്നു അതെന്നും റെന്റേറിയോ ഫേസ്ബുക്കില്‍ കുറിച്ചു. ആദ്യം ഞെട്ടിയെങ്കിലും പിന്നെ തനിക്ക് അതിയായ സന്തോഷം നല്‍കിയെന്നും റെന്റോറിയോ പറയുന്നു. റെന്റോറിയയുടെ ബോധക്കേട് ഇതിനകം സോക്ഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. ഇതിനകം 50 ലക്ഷത്തിലധികം ആളുകളാണ് ഏഴു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടുകഴിഞ്ഞത്.
വെറുമൊരു മോതിരം കണ്ടപ്പോള്‍ ബോധം പോയ സൂപ്പര്‍ മോഡല്‍ ബോക്‌സ് തുറക്കുമ്പോള്‍ കണ്ടത് ഒരു മാലയായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു. എന്തായാലും ഈ സമ്മാനം റെന്റോറിയോയ്ക്ക് പെരുത്തിഷ്ടമായി എന്നറിഞ്ഞ പ്രതിശുദ്ധ വരന്‍ ബെനിറ്റ്‌സും ഹാപ്പിയാണ്. വിവാഹത്തിനു മുമ്പേ വധുവിനെ ഞെട്ടിച്ച ബെനിറ്റ്‌സ് വിവാഹശേഷം എന്തു സര്‍പ്രൈസാണ് കരുതി വച്ചിരിക്കുന്നത്് എന്നോര്‍ത്ത് ആരാധകര്‍ ഞെട്ടുകയാണ്.