പെണ് സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുന്നതിനിടെ, അവരുടെ വിരലിൽ അണിയിക്കാൻ കൈയ്യിൽ കരുതിയ മോതിരം താഴെ കളഞ്ഞു നഷ്ടപ്പെടുത്തിയ ഹതഭാഗ്യനായ യുവാവിനെ കുറിച്ചാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്നത്. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലാണ് സംഭവം.
പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രമായ ടൈംസ്ക്വയറിൽ വച്ച് തന്റെ പെണ്‍സുഹൃത്തിനോട് വിവാഹാഭ്യർത്ഥന നടത്തുവാനായിരുന്നു യുവാവിന്റെ തീരുമാനം. ആളുകളുടെ മുമ്പിൽ വച്ച് മുട്ടിൻ മേൽ നിന്ന് അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തി. അവരാകട്ടെ സമ്മതവും മൂളി.
എന്നാൽ അതിനു ശേഷം അദ്ദേഹം പെണ് സുഹൃത്തിന്റെ വിരലിൽ മോതിരം അണിയിക്കുവാനൊരുങ്ങിയപ്പോൾ അത് അദ്ദേഹത്തിന്റെ കൈയിൽ നിന്നും വഴുതി വീണ് നഷ്ടപ്പെടുകയായിരുന്നു.
നിലത്തുള്ള ഗ്രില്ലിൽ കൂടി മോതിരം താഴേക്കു വീണു. അത് തിരികെ എടുക്കുവാനായി അദ്ദേഹം നിലത്ത് കിടക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്.
പിന്നീട് ഇവിടെ എത്തിയ പോലീസുദ്യോഗസ്ഥർ മോതിരെ തിരികെ എടുക്കുകയായിരുന്നു. മാത്രമല്ല ഈ മോതിരം അവർക്ക് തിരികെ നൽകുമെന്നും അറിയിച്ചു.