വിവാഹം ചെയ്യുവാൻ മാതാപിതാക്കളും ബന്ധുക്കളും നിർബന്ധിക്കുമ്പോൾ അവരുടെ വാക്ക് കേൾക്കാതെ ഒഴിഞ്ഞുമാറി നടക്കുന്ന യുവതീ യുവാക്കന്മാർ സമൂഹത്തിൽ സാധാരണമാണ്. എന്നാൽ വിവാഹം ചെയ്യുവാനുള്ള മാതാപിതാക്കളുടെ നിർബന്ധം സഹിക്കവയ്യാതെ ഒരു യുവതി സ്വയം വിവാഹിതയായ സംഭവാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
ഉഗാണ്ട സ്വദേശിനിയായ ലുലു ജെമൈമ എന്ന 32കാരിയാണ് ഇത്തരമൊരു പ്രവൃത്തിയിലൂടെ ഏവരെയും അമ്പരപ്പിച്ചത്. അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹ വസ്ത്രമണിഞ്ഞെത്തിയ ലുലു ചടങ്ങിന് എത്തിയവരോട് സംസാരിച്ചതിനു ശേഷം താലി സ്വയം അണിയുകയായിരുന്നു.
വിവാഹത്തിന് ലുലുവിന്റെ മാതാപിതാക്കൾ പങ്കെടുത്തില്ല. വർഷങ്ങളായി വിവാഹിതയാകുവാൻ മാതാപിതാക്കൾ എന്നെ നിർബന്ധിക്കുകയാണ്. എന്നാൽ സ്വയം വിവാഹിതയാകുവൻ ഞാൻ തീരുമാനിക്കുകയായിരുന്നു. ഒരു സുഹൃത്ത് സമ്മാനിച്ച വസ്ത്രമാണ് ലുലു ധരിച്ചത്. മാത്രമല്ല സഹോദരാണ് വിവാഹവേദിയിൽ വധുവിന് മുറിക്കുവാനുള്ള കേക്ക് പാകം ചെയ്ത് കൊണ്ടുവന്നത്.
സ്വയം വിവാഹിതയായ ലുലു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനിച്ച അമ്പരപ്പ് ചില്ലറയൊന്നുമായിരുന്നില്ല. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയാണ് ലുലു.