നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായിട്ടുണ്ട്. അതുപോലെ ഒരു കല്യാണക്കാര്യമാണ് വീണ്ടും ചർച്ചയാകുന്നത്. സീനിയർ സിറ്റിസൺ ക്ലബ് ഓഫ് ക്ലിയോ കൗണ്ടി സൊസൈറ്റി തങ്ങൾ എന്നും പച്ചക്കറി നൽകിക്കൊണ്ടിരിക്കുന്ന സത്പാൽ എന്ന ജയ്ത്പൂർ നിവാസിയുടെ മകളുടെ കല്യാണം നടത്തിക്കൊടുത്ത വാർത്തയാണ് വൈറലാകുന്നത്.
തന്റെ മൂന്ന് മക്കളുടേയും വിവാഹം അദ്ദേഹം നേരത്തേ നടത്തി. പക്ഷേ സാമ്പത്തിക ഞെരുക്കം കാരണം ഇളയ മകൾ പൂജയുടെ വിവാഹം നടത്താൻ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. അതോടെയാണ് സൊസൈറ്റിയിലുള്ളവർ കൈ സഹായവുമായി മുന്നോട്ട് വന്നത്.
പൂജയുടെയും നേരത്തെ സൊസൈറ്റിയുടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നതും ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രോഹിത് എന്ന യുവാവിന്റേയും വിവാഹം വലിയ സന്തോഷത്തോടെയാണ് സൊസൈറ്റിയിലുള്ളവർ ഇവർ നടത്തിയത്. ദമ്പതികൾക്ക് ആവശ്യമായ എല്ലാ വീട്ടുപകരണങ്ങളും ക്ലബ്ബ് സമ്മാനിച്ചു.