വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങുമ്പോള്‍ മറ്റാരും കുറ്റം പറയരുതല്ലോ.
അതുകൊണ്ടുതന്നെ കല്യാണം ഉറപ്പിക്കുമ്പോള്‍ മുതല്‍ വധുവും തയാറെടുത്തു തുടങ്ങുന്നതാണ് ലേറ്റസ്റ്റ് സ്റ്റൈല്‍. മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, ഫേഷ്യല്‍, വാക്‌സിംഗ് എന്നുവേണ്ട സൗന്ദര്യത്തിനായുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ വരെ ശ്രദ്ധിക്കണം.
വിവാഹദിവസം ഏവരുടെയും ശ്രദ്ധ വധുവിലായിരിക്കുമെന്നതിനാല്‍ സുന്ദരിയായിരുന്നേ പറ്റൂ… വരനെക്കാത്തിരിക്കുന്ന സുന്ദരിപ്പെണ്ണിനു വിവാഹനാളില്‍ കൂടുതല്‍ തിളങ്ങാന്‍ ഇതാ ചില വഴികള്‍…
ഒരുക്കം മൂന്നുമാസം മുമ്പേ തുടങ്ങാം
വിവാഹത്തിനു മൂന്നുമാസം മുമ്പേ വധു തയാറെടുപ്പുകള്‍ നടത്തണം. ഹെയര്‍ സ്പാ, പെഡിക്യൂര്‍, മാനിക്യുര്‍, വാക്‌സിംഗ്, ഫേഷ്യല്‍ എന്നീ കാര്യങ്ങള്‍ നേരത്തെ മുതല്‍ ചെയ്ത് തുടങ്ങണം. വിവാഹം ഉറപ്പിച്ച് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും പര്‍ച്ചേസിംഗ് ഉണ്ടാകും. അത് ഒരുവിധം കഴിഞ്ഞതിനുശേഷം മാത്രം ഇതൊക്കെ തുടങ്ങുന്നതാണ് നല്ലത്.
മുടിയുടെ സംരക്ഷണം
മുടി വെല്‍, ഹെയര്‍ സ്മൂത്തനിംഗ്, ഹെയര്‍ സ്പാ ഇവയെല്ലാമാണ് പ്രധാനമായും ചെയ്യേണ്ടത്. ഏതു തരത്തിലുള്ള മുടിയാണോ അതനുസരിച്ചു വേണം ഇതു ചെയ്യാന്‍.
വിവാഹത്തിന് മൂന്നു മാസത്തെ സമയം ഉണ്ടെങ്കില്‍ ഓരോ മാസവും ഹെയര്‍ സ്പാ ചെയ്യണം. സ്പാ കഴിഞ്ഞതിനുശേഷം ഹെയര്‍ കട്ടിംഗ്, ഹെയര്‍ സ്മൂത്തനിംഗ് ഇവ ചെയ്യാം.
ചര്‍മ സംരക്ഷണം
ചര്‍മം ഏതാണെന്നു മനസിലാക്കി സ്‌കിന്‍ പോളിഷിംഗ് ചെയ്താല്‍ വധു കൂടുതല്‍ സുന്ദരിയായിരിക്കും. ചര്‍മത്തിന് മിനുസവും തിളക്കവും ഉണ്ടാകാന്‍ സ്‌കിന്‍ പോളിഷിംഗ് സഹായിക്കും. വിവാഹദിവസത്തിനു മുമ്പായി രണ്ടോ മൂന്നോ തവണ സ്‌കിന്‍ പോളിഷിംഗ് ചെയ്യാം.
പെഡിക്യുര്‍, മാനിക്യുര്‍
കൈകാലുകള്‍ സുന്ദരമായിരിക്കാന്‍ പെഡിക്യുറും മാനിക്യുറും നിര്‍ബന്ധമായും ചെയ്യണം. ഇവ പല തരത്തിലുണ്ട്. വിലയും വ്യത്യസ്തമായിരിക്കും.
ആദ്യം നോര്‍മല്‍ ടൈപ്പ് ചെയ്തി് അവസാനം നന്നായിട്ടുള്ളത് ചെയ്താല്‍ മതിയാകും. അത് ഓരോരുത്തരുടെയും ചര്‍മത്തിന് അനുസരിച്ച് ആയിരിക്കണം.
വാക്‌സിംഗ്
ചര്‍മത്തിന്റെ സ്വഭാവമനുസരിച്ച് വേണം വാക്‌സിംഗ് ചെയ്യാന്‍. ചോക്കലേറ്റ് വാക്‌സിംഗ്, അലോവേറ വാക്‌സിംഗ് അങ്ങനെ പലതുണ്ട്.
പല റേറ്റുകള്‍ ആയതുകൊണ്ട് ആദ്യം നോര്‍മല്‍ ടൈപ്പ് ചെയ്താല്‍ മതിയാകും. പിന്നീട് കൂടുതല്‍ റേറ്റുള്ളത് ചെയ്യാം. എന്നാലെ അതിന്റെ ഗുണം കിട്ടൂ. നേരത്തെ ചെയ്താലും വിവാഹത്തിന് ഒരാഴ്ച മുമ്പായി ഒന്നുകൂടി ചെയ്യേണ്ടിവരും.
ഫേഷ്യല്‍
വരണ്ട ചര്‍മം, എണ്ണമയമുള്ള ചര്‍മം, സാധാരണ ചര്‍മം ഇങ്ങനെ ഏതുതരത്തിലുള്ള ചര്‍മം ആയാലും അതിനനുസരിച്ചുവേണം ഫേഷ്യല്‍ ചെയ്യാം.
വിവാഹത്തിനുമുമ്പ് രണ്ടോ മൂന്നോ തവണ ഫേഷ്യലുകള്‍ ചെയ്യാം. ഫേഷ്യല്‍ കഴിഞ്ഞാല്‍ ഒരു കാരണവശാലും വെയില്‍ കൊള്ളരുത്. ആദ്യം രണ്ടുതവണ നോര്‍മല്‍ ഫേഷ്യല്‍ ചെയ്താല്‍ മതിയാകും. പിന്നീട് വിവാഹത്തിന് ഒരാഴ്ച മുമ്പ് ബ്യൂട്ടിഷ്യന്റെ നിര്‍ദേശപ്രകാരം നല്ല ഫേഷ്യല്‍ ചെയ്യാം.
എന്നാലേ ചര്‍മത്തിനു തിളക്കം കിട്ടൂ. എല്ലാ ഫേഷ്യലും എല്ലാ ചര്‍മക്കാര്‍ക്കും പറ്റിയെന്നു വരില്ല. അതുകൊണ്ടുതന്നെ ഫേഷ്യല്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വധുവിനു സുന്ദരിയായി കതിര്‍മണ്ഡപത്തിലേക്കു കയറാം.
ജിഷാനത്ത്
ജിഷാസ് ബ്രൈഡല്‍ മേക്കപ്പ് ആന്‍ഡ് മെഹന്ദി ഡിസൈന്‍, എളമക്കര, എറണാകുളം