ന്യൂഡൽഹി: വിവാഹത്തിനു വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നിരീക്ഷണം.
മകനുമായി പ്രണയത്തിലുണ്ടായിരുന്ന യുവതിയുടെ ആത്മഹത്യയ്ക്കു പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. യുവാവിന്റെ അമ്മയാണു പരാതി നൽകിയിരുന്നത്.