പോത്തന്‍കോട് : വിവാഹ സത്കാരത്തിനിടെ വധുവിന്റെ ബന്ധുക്കളോട് സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ട വരനെ പോലിസ് അറസ്റ്റ് ചെയ്തു ജ്യാമ്യത്തില്‍ വിട്ടയിച്ചു.കൊയ്ത്തൂര്‍ക്കോണം മണ്ണറ സുജ നിലയത്തില്‍ പ്രണവിനെ ആണ് വധുവിന്റെയും ബന്ധുക്കളുടെയും പരാതിയെ തുടര്‍ന്നു സ്ത്രീ ധന നിരോധന നിയമ പ്രകാരം പോലിസ് കേസേടുത്തത്.
കഴിഞ്ഞദിവസമായിരുന്നു കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ പ്രണവിന്റെയും കൊല്ലം സ്വദേശിനിയുടെയും വിവാഹം ,വൈകുന്നേരം വരന്റെയും വീട്ടില്‍ വച്ച് നടന്ന വിവാഹ സത്കാരത്തിനിടെ വധുവിന്റെ ബന്ധുക്കള്‍ എത്തിയപ്പോള്‍ സ്ത്രീധനമായി ആവശ്യപെട്ട സ്വിഫ്റ്റ് കാര്‍ കൊണ്ട് വന്നില്ലെന്ന കാരണത്തിലാണ് വിവാഹ വീട്ടില്‍ സംഘര്‍ഷത്തിനു കാരണമായത്. തുടര്‍ന്നു വധുവായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരിച്ചു കൊണ്ട് പോകുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.