ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ ആള് 25ാം ഭാര്യയുടെ പരാതിയില്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ബര്‍ഗുണ സ്വദേശിയായ യാസിന് ബ്യാപാരി എന്ന 45കാരനാണ് അറസ്റ്റിലായത്. 25ാം ഭാര്യ ഷുലി അക്തര്‍ താനിയ നല്കിയ സ്ത്രീധന പീഡന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. 27ാം ഭാര്യയുടെ വീട്ടില്‍നിന്നു പിടിയിലായ യാസിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍വിട്ടു.
യാസിന്റെ 17 ഭാര്യമാരുടെ പേരുവിവരങ്ങള്‍ അടക്കമാണ് ഷുലി അക്തര്‍ താനിയ പരാതി നല്‍കിയത്. സ്ത്രീധാനം ആവശ്യപ്പെട്ട് സ്ഥിരമായി മര്‍ദിക്കാറുണ്ടെന്നും ജോലിക്കു പോകുകയാണെന്നു പറഞ്ഞാണ് യാസിന് വീട്ടില്‍നിന്നു പോയിരുന്നതെന്നും പരാതിയില്‍ പറയുന്നു.