കാസർഗോഡ്: ഏഴോളം യുവതികളെ വിവാഹം കഴിച്ചു മുങ്ങിയ വിവാഹതട്ടിപ്പുകാരനെ പോലീസ് പിടികൂടി. കർണാടക വിട്ട്ള ബോളന്തൂരിലെ അബ്ദുൾഖാദർ(48) ആണു പിടിയിലായത്. കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അബ്ദുൾഖാദറിനെ ഏഴാമത്തെ ഭാര്യയോടൊപ്പം കാസർഗോട്ടെത്തിയപ്പോൾ പോലീസ് പിടികൂടിയത്.
സൈബർ സെല്ലിന്റ സഹായത്തോടെയായിരുന്നു അറസ്റ്റ്. മംഗളൂരു ബിസി റോഡ് കല്ലടുക്ക, കർണാടക ഉജിയടുക്ക, കർണാടക വിട്ട്ള, പുത്തൂർ, കാഞ്ഞങ്ങാട് കല്ലൂരാവി, പൊയ്യത്തുബയൽ, ബായിക്കട്ട, ആദൂർ എന്നിവിടങ്ങളിലായാണു അബ്ദുൾഖാദർ ഏഴു വിവാഹം കഴിച്ചതെന്നും കണ്ടെത്തി.