കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ. കൈതേരി വയൽ പന വല്ലി തൃശിലേരി വയനാട് സ്വദേശി കെ. ഹരിപ്രസാദ് (48) ആണ് എന്നീ കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. കെ.ഹരിപ്രസാദ്, ചിതാനന്ദൻ, ചിതൻ, ചിതാനന്ദ ഹരി എന്നി പേരുകളിലാണ് തട്ടിപ്പ്.
യുവതിയെ പീഡിപ്പിച്ചതായി ഡിവൈഎസ്പിക്ക് ലഭിച്ച പരാതിയെ തുടർന്ന് കേസ് അന്വേഷണം നടത്തവെയാണ് വെങ്ങളത്ത് ഇയാൾ അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി വിവാഹിതരാകാത്തതും വിധവകളുമായ സ്ത്രീകളെ വശീകരിച്ച് കേരളത്തിലും മറ്റ് സ്ഥല ങ്ങളിലും കൊണ്ട് പോയി ലൈംഗികമായും സാമ്പത്തിക മായും ചുഷണം ചെയ്യുകയുമാണ് പതിവ്.
ഇന്റർനെറ്റിൽ പരസ്യം നൽകിയാണ് യുവതികളുടെ ഫോൺ നമ്പർ കൈക്കലാക്കിയിരുനന്നത്. ചോദ്യം ചെയ്യലിൽ പ്രതിയുടെ മേൽവിലാസം മാറ്റിയാണ് പറയുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ ശരിയായ മേൽവിലാസത്തക്കറിച്ച് വിവരവും ലഭിക്കുകയാണെങ്കിൽ ഫ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഡിവൈഎസ്പി വടകര.9497990123, ഓഫീസ് 0496. 2522466 കൊയിലാണ്ടി പോലീസ്.04962620236.