വിവാഹം കഴിഞ്ഞ് നല്ല സമയം തീരും മുൻപേ വീട്ടിൽ കയറുവാൻ വധുവിന്റെ കൈ പിടിച്ച് ഓടി വരൻ. ടിക്ക് ടോക്കിലാണ് ഏറെ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വിവാഹം കഴിഞ്ഞ് വരനും വധുവും വീടിന് മുമ്പിൽ എത്തിയത് 1:29ന്. ഇരുവരും വീട്ടിൽ കയറേണ്ട സമയം 1:30. നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ യാതൊന്നും ചിന്തിക്കാതെ വരൻ വധുവിന്റെ കൈ പിടിച്ച് ഓടുകയായിരുന്നു.
സംഭവം സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. രസകരമായ കമന്റുകൾ പങ്കുവച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.