സിനിമയോ കല്ല്യാണ വീഡിയോയോ! മോഹന്‍ലാലിന്റെ കല്ല്യാണ വീഡിയോ ന്യൂ ജനറേഷന്‍ രീതിയില്‍; വീഡിയോ കാണാം

indexസിനിമയെ വെല്ലുന്ന രീതിയിലുള്ള കല്ല്യാണ വീഡിയോകളാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. എത്ര തുക മുടക്കിയാലും ഏറ്റവും മികച്ച കല്ല്യാണ വീഡിയോയാരിക്കണം തങ്ങളുടേതെന്ന് നിര്‍ബന്ധമുള്ളവരാണ് ഇന്നത്തെ യുവതീയുവാക്കന്മാരില്‍ ഭൂരിഭാഗം പേരും. കല്ല്യാണ വീഡിയോകള്‍ ഒരു പുതിയ സംഭവമല്ലെങ്കിലും ഇന്നത്തെ അത്രയും ആകര്‍ഷകത്വം പഴയ കാലത്തെ വീഡിയോകള്‍ക്കില്ലായിരുന്നു.

സിനിമയെ വെല്ലുന്ന വീഡിയോകള്‍ പുറത്തിറങ്ങുന്ന ഈ അവസരത്തില്‍ മലയാള ചലച്ചിത്ര ലോകത്തെ അഭിനയ കുലപതി, ദ കംപ്ലീറ്റ് ആക്ടര്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മോഹന്‍ലാലിന്റെ കല്ല്യാണ വീഡിയോ ന്യൂ ജനറേഷന്‍ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. മോഹന്‍ലാലിന്റെ കല്ല്യാണ വീഡിയോ ആണെങ്കിലും മലയാളികളുടെ പ്രിയ താരങ്ങളുടെ മുഖം ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന വീഡിയോയാണ് ഇത്. അന്നും ഇന്നും പകരക്കാരില്ലാത്ത സൂപ്പര്‍ സ്റ്റാറിന്റെ ന്യൂ ജനറേഷന്‍ കല്ല്യാണ വീഡിയോയും സൂപ്പര്‍ ഹിറ്റാകുമെന്നതില്‍ സംശയമില്ല.

https://youtu.be/qPlf2n2yIjM

 

Related posts