ഒരു വർഷം മുന്‍പാണ് ഡൽഹി സ്വദേശിയായ ഡോ.രവി കുമാറും ബീഹാർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. ഇതിനായി വരനും ബന്ധുക്കളും ബീഹാറിലെ സുഗൗളി ഗ്രാമത്തിലേക്കു പുറപ്പെട്ടു. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നതിനാൽ വിവാഹ ദിനത്തിലാണ് വരനും വധുവും ആദ്യമായി നേരിട്ടു കണ്ടത്.
വിവാഹത്തിനായി സർവ്വസന്നാഹങ്ങളും തയ്യാറാക്കിയ വേദിയിൽ ഇരുവരും എത്തി. ചടങ്ങുകൾ ആരംഭിക്കുന്നതിനു മുന്‍പായി വേദിയിൽ വെച്ച് വരൻ തന്റെ തലപ്പാവ് അഴിച്ചു മാറ്റി. അപ്പോഴാണ് തന്റെ വരൻ കഷണ്ടിയാണെന്ന് സത്യം വധു മനസിലാക്കിയത്.
വരന്റെ തല കണ്ട് ഞെട്ടിയ വധു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. യുവതിയെയും ബന്ധുക്കളെയും കാര്യം പറഞ്ഞ് മനസിലാക്കാൻ വരന്റെ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വധുവിന്റെ തീരുമാനത്തിനു മുന്പിൽ അതെല്ലാം പാഴ്വാക്കായി മാറുകയായിരുന്നു.
എന്നാൽ വിവാഹത്തിനായി വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ച രവികുമാർ വെറുംകൈയ്യോടെ മടങ്ങാൻ ഒരുക്കമല്ലായിരുന്നു.തുടർന്ന് ഇതേ ഗ്രാമത്തിൽ നിന്നും തന്നെ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
സ്ഥലത്തെ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ നടത്തിയെ അന്വേഷണത്തിൽ ഒരു കർഷകന്റെ മകളെ കണ്ടെത്തി. വിവാഹത്തിന് അവർക്ക് എതിർപ്പ് ഇല്ലെന്ന് അറിഞ്ഞതോടെ തീരുമാനിച്ച ദിവസം തന്നെ ഇവരുടെ വിവാഹം നടക്കുകയും ചെയ്യ്തു. ആലോചിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്യാൻ സാധിച്ചില്ലെങ്കിലും താൻ വിവാഹിതനായല്ലോ എന്ന സന്തോഷത്തോടെയാണ് ഡോ. രവി വീട്ടിലേക്കു മടങ്ങിയത്.