ഹരിദ്വാറിലെ കുഞ്ച ബഹദൂർപൂരിൽ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സ്വന്തം വിവാഹത്തിന് വേദമന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതനായും വരൻ മാറിയതാണ് ഈ വീഡിയോ വൈറലാകാൻ കാരണം.
ഹരൻപൂരിലെ റാംപൂർ മണിഹരനിൽ നിന്നുള്ള വരൻ വിവേക് കുമാർ ആണ് വിവാഹത്തിന് വേദമന്ത്രങ്ങൾ സ്വയം ഉരുവിട്ടും മറ്റ് ചടങ്ങുകൾ നടത്തിയും വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരെ അമ്പരപ്പിച്ചത്.
സാധാരണയായി വിവാഹത്തിന് പുരോഹിതന്മാർ ചെയ്യുന്ന കാര്യമാണ് യുവാവ് ചെയ്തിരിക്കുന്നത്. വിവാഹച്ചടങ്ങുകൾക്കായി വരനും സംഘവും രാംപൂർ മണിഹരനിൽ നിന്നും ഹരിദ്വാറിലേക്കെത്തി.
വിവാഹ ഘോഷയാത്ര എത്തിയതോടെ ചടങ്ങുകളും തുടങ്ങി. ആ സമയത്താണ് യുവാവ് സ്വയം മന്ത്രങ്ങളുരുവിട്ടത്. പിന്നീട്, സ്വയം പുരോഹിതനായി. ഇത് അവിടെ കൂടി നിന്നവരെയും വധുവിനെയും അമ്പരപ്പിച്ചു.