വിവാഹ ചടങ്ങിനിടെ തന്നെ എടുത്തുയർത്തിയയാളുടെ കരണം പുകച്ച് നവവധു. സംഭവം നടന്നത് എവിടയാണെന്ന് വ്യക്തമല്ല. വിവാഹ മണ്ഡപത്തിൽവെച്ച് പരസ്പരം മാലയണിയിക്കുവാനായിരുന്നു രണ്ടു പേർ വരനെയും വധുവിനെയും എടുത്തുയർത്തിയത്. മലയണിയിച്ചു കഴിഞ്ഞ് വധുവിനെ നിലത്തിറക്കിയതിനു തൊട്ടു പിന്നാലെ തന്നെ എടുത്തുയർത്തിയയാളുടെ മുഖത്ത് വധു അടിക്കുകയായിരുന്നു.
വരനുൾപ്പടെ മണ്ഡപത്തിൽ നിന്നവരും സദസിലിരുന്നവരും സ്തബ്ദരായി നിൽക്കുമ്പോൾ താൻ കരണം പുകച്ചയാളോട് വധു കയർക്കുകയും ചെയ്തു. ഞെട്ടിത്തരിച്ചു പോയ ഇദ്ദേഹം തന്റെ ദേഷ്യം തീർത്തത് അദ്ദേഹത്തിന്റെ തൊട്ടു പുറകിൽ നിന്ന ഒരു സ്ത്രീയോട് ആയിരുന്നു. ഇയാൾ ആ സ്ത്രീയുടെ മുഖത്ത് ശക്തിയായി അടിച്ചതിനു ശേഷം വേദി വിട്ടു.
ഈ സമയമത്രെയും വരൻ ഒരക്ഷരം പോലും മിണ്ടാതെ നിന്നു പോയി. വിവാഹത്തിന് വന്നവരിലൊരാൾ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുകയാണ്. തന്റെ അനുവാദമില്ലാതെ ശരീരത്ത് സ്പർശിച്ചയാളോട് വധു ചെയ്തത് ഒരു തെറ്റുമില്ലെന്നാണ് ഭൂരിഭാഗമാളുകളുടെയും അഭിപ്രായം.