വരൻ വരണമാല്യം കഴുത്തിലണിയിക്കുന്പോൾ നാണത്താൽ മുഖം കുനിഞ്ഞു നിൽക്കുന്ന വധുവിന്റെ കാലഘട്ടത്തിന് വിരാമമായി. ഇതിനെ ശരിവെയ്ക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ വ്യാപകമായി പ്രചരിക്കുന്നത്.
കാരണം റാഷിക എന്നുപേരുള്ള വധു ഒരു പഞ്ചാബി ഗാനത്തിന് ചുവടുകളനക്കുന്നതാണ് ദൃശ്യങ്ങളിൽ. ലെഹംഗയുടെ ടോപ്പും ജീൻസും ധരിച്ചായിരുന്നു ഇവരുടെ നൃത്തം. മാത്രമല്ല ഒരു വധുവിന് ആവശ്യമായ ആഭരണങ്ങളും മേക്കപ്പുമിട്ടായിരുന്നു ഇവരുടെ നൃത്തം.
കഴിഞ്ഞ പതിനാറ് വർഷങ്ങളായി നൃത്തം പരിശീലിക്കുന്ന റാഷിക ഒരു മികച്ച കഥക് നർത്തകി കൂടിയാണ്.ഈ നൃത്തം പകർത്തിയ ഫോട്ടോഗ്രാഫറായ പ്രിയങ്ക കാംബോജ് പറഞ്ഞതിങ്ങനെ.
നൃത്തത്തെ ഇത്രയേറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയായതുകൊണ്ട് തന്നെ തന്റെ വിവാഹദിനത്തിലും അവൾക്ക് ചുവടുകൾ ചലിപ്പിക്കാതിരിക്കാൻ സാധിച്ചില്ലെന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രിയങ്ക പങ്കുവെച്ച ഈ വീഡിയോ വൈറലായി മാറുകയാണ്.