വിവാഹാഘോഷം അതിമനോഹരമാക്കുവാൻ കഴുതകളെ പെയിന്റടിച്ച് സീബ്രയാക്കി മാറ്റിയ ദമ്പതികൾക്കെതിരെ കേസ്. സ്പെയിനിലെ കാഡിസിലാണ് സംഭവം. വിവാഹം അടിപൊളിയാക്കുവാനായി ദമ്പതികൾ തീരുമാനിച്ചത് കാട് പോലെയുള്ള ഒരു തീം ആയിരുന്നു.
ഇവിടെ അലഞ്ഞ് നടക്കുവാനായി നിരവധി മൃങ്ങളെയും കൊണ്ടുവന്നിരുന്നു. വിവാഹത്തിന് പങ്കെടുക്കുവാനെത്തുന്നവർക്ക് കാടിന്റെ അനുഭവം നൽകുവാനായിരുന്നു ഈ പദ്ധതി. എന്നാൽ ഇവിടെ സീബ്രയായി നിർത്തിയിരുന്നത് കറുപ്പും വെളുപ്പും പെയിന്റ് അടിച്ച കഴുതകളെ ആയിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഒരു പ്രദേശവാസി മൃഗസംരക്ഷണ വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി മാറിയതിനെ തുടർന്ന് ദമ്പതികൾക്കെതിരെ വ്യാപകമായ വിമർശനം ഉയരുകയായിരുന്നു.
സ്വകാര്യ സന്തോഷങ്ങൾക്കു വേണ്ടി മൃഗങ്ങൾക്കെതിരെ ചെയ്യുന്ന ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്.