സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്ത്രീധന പീഡനക്കേസിൽ സർക്കാർ ഡോക്ടറും കുടുംബവും അഴിക്കുള്ളിൽ.
സ്വത്ത് ആവശ്യപ്പെട്ട് ലേഡി ഡോക്ടറുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ ഭർത്താവായ ഡോക്ടറും ഇദ്ദേഹത്തിന്റെ അനുജനും അച്ഛനും അമ്മയുമാണ് അകത്തായത്.
ഭാര്യയുടെ കാൽ തല്ലിയൊടിച്ചെന്ന ആരോപണം കളവാണെന്നു ചൂണ്ട ിക്കാട്ടി ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കേരളാ ഹൈക്കോടതി തള്ളി.
വട്ടപ്പാറ കുന്നുകുഴി സ്വദേശികളായ ഡോ. സിജോ രാജൻ, അനുജൻ റിജോ, അച്ഛൻ സി. രാജൻ, അമ്മ വസന്ത രാജൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ഇതേ തുടർന്ന് ഡോക്ടറും കുടുംബവും തിരുവനന്തപുരം നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങി.
ഭർത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുന്നെന്നു ചൂണ്ട ിക്കാട്ടി 2021 ഏപ്രിൽ 20നു വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു.
വിവാഹ സമയത്ത് യുവതിയുടെ പേരിൽ നൽകിയ രണ്ടേ ക്കർ ഭൂമി സ്വന്തം പേരിലാക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സിജോയും വീട്ടുകാരും പീഡിപ്പിച്ചതെന്നു യുവതി പറയുന്നു.
എതിർത്തു നിന്ന തന്റെ കാൽ തല്ലിയൊടിച്ചെന്നും ഇക്കാര്യം ചോദിക്കാനെത്തിയ തന്റെ പിതാവിനെയും സഹോദരനെയും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതി വ്യാജമാണെന്നും കാൽ തല്ലിയൊടിച്ചിട്ടില്ലെന്നും യുവതിയുടെ പിതാവിനെയും സഹോദരനെയും മർദ്ദിച്ചിട്ടില്ലെന്നുമായിരുന്നു സിജോയുടെയും കുടുംബത്തിന്റെയും വാദം.
എന്നാൽ, കാലൊടിഞ്ഞിട്ടുണ്ടേ ാ ഇല്ലയോ എന്നതല്ല പ്രശ്നമെന്നും ഐപിസി 498എ പ്രകാരമുള്ള കേസിൽ സ്ത്രീധനത്തിനായി എന്തെങ്കിലും പീഡനമുണ്ട ായിട്ടുണ്ടേ ാ എന്നതാണ് വിഷയമെന്നു മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട ് ഹൈക്കോടതി വ്യക്തമാക്കി.
സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർഥി മരിച്ച സംഭവത്തിൽ സംസ്ഥാനത്തെന്പാടുമുണ്ട ായ പ്രതിഷേധം തുടരുന്നതിനിടയിലാണ് തലസ്ഥാന മേഖലയിൽ നിന്നു സ്ത്രീധന പീഡന സംഭവം പുറത്തായത്.
കാരക്കോണത്തു നിന്നു എംബിബിഎസ് പാസായ വിഴിഞ്ഞം സ്വദേശിയായ യുവതിയുമായി 2020 സെപ്റ്റംബറിലാണ് സർക്കാർ ഡോക്ടറായ ഡോ. സിജോയുടെ വിവാഹം നടന്നത്.
ഏഴ് ലക്ഷം രൂപയും രണ്ടേ ക്കർ സ്ഥലവും കാറും അന്ന് മാതാപിതാക്കൾ യുവതിയുടെ പേരിൽ നൽകിയിരുന്നു.
കാറിനു പ്രൗഡി പോരെന്നും ഭൂമി തന്റെ പേരിലാക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയായിരുന്നെന്നു യുവതി പറയുന്നു.
കുടുംബത്തിലെ കടം വീട്ടാനും അനുജനു പെട്രോൾ പന്പ് തുടങ്ങാനുമായി പണം ആവശ്യപ്പെട്ടായിരുന്നു പീഡനം. പീഡനത്തിൽ തന്റെ കാൽ തല്ലിയൊടിക്കുകയും ചെയ്തു.
ഇതേ തുടർന്ന് തന്നെ കൂട്ടിക്കൊണ്ട ു പോകാൻ വട്ടപ്പാറയിലെത്തിയ അച്ഛനെയും സഹോദരനെയും ഭർതൃവീട്ടുകാർ ക്രൂരമായി മർദിച്ചു. ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നതായും യുവതി നൽകിയ പരാതിയിൽ ചൂണ്ട ിക്കാട്ടിയിരുന്നു.