വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ വി​വാ​ഹം ക​ഴി​ച്ച​തി​ന് ഇങ്ങനെയൊക്കെ ചെയ്യാമോ? യു​വാ​വി​ന് ഭാ​ര്യാ സ​ഹോ​ദ​ര​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; സംഭവം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ വി​വാ​ഹം ക​ഴി​ച്ച​തി​ന് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചതായി പരാതി.

പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെതിരേയാണ് പരാതി. തി​രു​വ​ന​ന്ത​പു​രം ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി മി​ഥു​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

ഒ​ക്ടോ​ബ​ര്‍ 29നാ​ണ് ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ ദീ​പ്തി​യെ മി​ഥു​ന്‍ വി​വാ​ഹം ക​ഴി​ച്ച​ത്. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

കു​ടും​ബ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നെന്നു പ​റ​ഞ്ഞ് ഞാ​യ​റാ​ഴ്ച മി​ഥു​നെ ദീ​പ്തി​യു​ടെ സ​ഹോ​ദ​ര​ന്‍ വി​ളി​ച്ചു​കൊ​ണ്ടു പോ​യി ക്രൂ​ര​മാ​യി മ​ര്‍​ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൈ​കൊ​ണ്ടും വ​ടി​കൊ​ണ്ടു​മു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ മി​ഥു​ന്‍റെ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ല്‍ ചി​റ​യി​ന്‍​കീ​ഴ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment