കല്യാണത്തിന് വരൻ ഡാൻസ് ചെയ്തത് ഇഷ്ടപ്പെടാതെ വധുവിന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിൻമാറിയ സംഭവം വലിയ വാർത്തയായതായിരുന്നു. അതിനു പിന്നാലെ ഇതാ മറ്റൊരു വിവാഹ ഡാൻസിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഇത് പക്ഷേ ഈ കല്യാണത്തിന് ഡാൻസ് ചെയ്തതിന് വീട്ടുകാർ വിമർശിച്ചില്ല, പകരം വധുവിനൊപ്പം വരന്റെ വീട്ടുകാരും ഒന്നിച്ച് ഡാൻസ് ചെയ്തു.
ഷാദി വിത്ത് ഷാസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്. മീറ്റിന്റെയും ജിനാലിന്റെയും വിവാഹത്തിനിടെ ഇരുവരും ഡാൻസ് ചെയ്തതാണ് വീഡിയോ. വിവാഹ പന്തലിലേക്ക് വരനെ സ്വീകരിക്കുന്നതിനായി എത്തിയതാണ് വധു.
വേദിയിലേക്ക് പ്രവേശിച്ച വരനെ വധു വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും തുടര്‍ന്ന് മാമെ ഖാന്റെ ‘ചൗധരി’ എന്ന ഗാനത്തിനൊപ്പിച്ച് നൃത്തം ചെയ്യുകയുമാണ്. പാട്ട് മുറുകുന്നതിന് അനുസരിച്ച് വരനെ ചുറ്റിക്കൊണ്ട് വധു നൃത്തം ചെയ്യുന്നു. ഇതിനിടെ വധുവിനെയും അതിഥികളെയും ഞെട്ടിച്ച് വരനും വധുവിനൊപ്പം നൃത്തം ചെയ്തു. അതുകൂടി ആയപ്പോൾഅതിഥികളില് നിന്ന് സന്തോഷത്തിന്റെ ശബ്ദങ്ങൾ ഉയരുകയും അതൊരു സംഘ നൃത്തമായി തീരുകയും ചെയ്തു.