മീററ്റ്: കല്യാണ ചടങ്ങിൽ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ പൊരിഞ്ഞ അടി. ഉത്തർപ്രദേശിലെ മീററ്റിലാണ് കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായത്.
വിവാഹ ദിവസം വേദിയിൽ നിന്ന് വധുവരൻമാർ പരസ്പരം ചുംബിച്ചതാണ് ഇരു കുടുംബങ്ങളെയും ചൊടിപ്പിച്ചത്. ഹാപൂരിലെ അശോക് നഗർ പ്രദേശത്തു വച്ചായിരുന്നു വിവാഹം.
ഒരു വേദിയിൽ തന്നെ രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ച് നടത്താനാണ് തീരുമാനിച്ചത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വിവാഹ വേദിയിൽ നിന്ന് പരസ്പരം ചുംബിച്ചത്.
ഇതിൽ പ്രകോപിതരായ വീട്ടുകാർ തമ്മിലാണ് അടിയായത്. ആദ്യം വാക്കു തർക്കത്തിൽ തുടക്കമിട്ടെങ്കിലും പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതെത്തുടർന്ന് വിവാഹം മാറ്റി വച്ചു.