വിവാഹങ്ങൾ എങ്ങനെയും വ്യത്യസ്തമാക്കണമെന്ന ചിന്ത മാത്രമാണ് ആളുകൾക്ക്. ജീവൻ പോയാലും വേണ്ടില്ല എങ്ങനെയുമ മറ്റുള്ളവരുടെ മുന്നിൽ പത്രാസ് കാണിക്കണം എന്നു മാത്രമേയുള്ളൂ അത്തരക്കാരുടെ മനസിൽ. അത്തരത്തിലൊരു വൈറൽ വിവാഹ കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വിവാഹാഘോഷങ്ങൾക്കിടയിൽ സ്പാർക്ക്ലർ ഗൺ ഉയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു വരനും വധുവും. ഇത്തരം പ്രോപ്പർട്ടികളൊക്കെ ഉപയോഗിച്ചാൽ ഫോട്ടോ നല്ല കളറാക്കാൻ സാധിക്കും. എന്നാൽ കളറായ സംഗതി അൽപം പാളിപ്പോയി.
ഫോട്ടോഷൂട്ട് നടക്കുന്നതിനിടയിൽ വരന്റെ കൈയിലിരുന്ന് സ്പാർക്ക്ലർ ഗൺ പൊട്ടിത്തെറിച്ചു. പേടിച്ചു പോയ വധൂവരൻമാർ ഉടൻതന്നെ കയ്യിലെ തോക്കുകൾ വലിച്ചെറിഞ്ഞു. എന്നാൽ പൊട്ടിത്തെറിയിൽ വരന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു.
“ഇത് നിർത്തുക” എന്ന അടിക്കുറിപ്പോടെ @ritik.editsx എന്ന അക്കൗണ്ടിൽ നിന്നാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് ഇവർക്കെതിരേ വിമർശനവുമായി രംഗത്തെത്തിയത്.
.