19-കാരന് വധുവായി 56-കാരി! വിശ്വസിക്കാനാകാതെ മക്കള്‍; അതുല്യ പ്രണയം വിവാഹത്തിലേക്ക്… പ്രണയത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ്രണയമെന്ന വികാരത്തെ പലപ്പോഴും നിയന്ത്രിക്കാൻ കഴിയില്ല. ആരോട് എപ്പോൾ പ്രണയം തോന്നുമെന്ന് പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത്.

അത്തരത്തിലൊരു സ്നേഹബന്ധത്തിന്റെ കഥയാണ് വടക്കു കിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ നിന്ന് വരുന്നത്.

56-കാരിയായ ജാൻല നമുവാങ്ഗ്രാക്കും 19-കാരൻ വുത്തിച്ചായ് ചന്തരാജുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും.

37 വയസ്സിന്റെ പ്രായവ്യത്യാസമൊന്നും ഇവരുടെ സ്നേഹബന്ധത്തെ ബാധിച്ചിട്ടില്ല. മൂന്നു പേരക്കുട്ടികളുള്ള ജാൻലയെ പത്താം വയസ്സിലാണ് ചന്തരാജ് ആദ്യമായി കാണുന്നത്.

ഇരുവരും അയൽവാസികളായിരുന്നു. വീടുവൃത്തിയാക്കാനും മറ്റു സഹായങ്ങൾക്കുമായി ചന്തരാജ് ജാൻലയുടെ വീട്ടിൽ പോകുമായിരുന്നു.

ഇങ്ങനെ പരിചയത്തിലായ ഇവർ രണ്ടു വർഷം മുമ്പ് പ്രണയത്തിലാകുകയായിരുന്നു. ഇപ്പോൾ വിവാഹിതരാകാൻ ഒരുങ്ങുകയാണ് ഇരുവരും.

സമൂഹം എന്ത് ചിന്തിക്കുമെന്ന് ഞാൻ ആലോചിക്കാറില്ല. അതിനെ കുറിച്ച് ഭയവുമില്ല. ജാൻല സത്യസന്ധയും കഠിനധ്വാനിയുമാണ്.

ജീവിതത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ അവർക്കൊപ്പം നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’-ചന്തരാജ് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

ഈ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോൾ മക്കൾ വിശ്വസിച്ചില്ലെന്നും ഇപ്പോൾ ചെറുപ്പമായതുപോലെ തോന്നുവെന്നും ജാൻല പ്രതികരിച്ചു.

വിവാഹമോചിതയാണ് ജാൻല. ആദ്യകാലത്ത് പ്രണയം ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെ രഹസ്യമായി സൂക്ഷിച്ചു.

ഈ വർഷത്തോട് അത് പരസ്യമാക്കി. വിവാഹം കഴിക്കാനുള്ള താത്പര്യവും ഇരുവരും കുടുംബാംഗങ്ങളെ അറിയിച്ചു.

ആദ്യം വീട്ടുകാർ എതിർത്തെങ്കിലും ഇപ്പോൾ എല്ലാവരും സമ്മതം മൂളിയെന്ന് ജാൻലയും ചന്തരാജും പറയുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്.

Related posts

Leave a Comment