വിവാഹത്തിന് വരൻ എത്താൻ വൈകിയതിനെ തുടർന്ന് യുവതി അയൽവാസിയെ വിവാഹം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം.
ഉച്ചയ്ക്ക് രണ്ടിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വരനും സംഘവും എത്തിയപ്പോൾ രാത്രിയായിരുന്നു. ഇതിൽ വധുവും കുടുംബാംഗങ്ങളും പ്രകോപിതരായി. തുടർന്നാണ് വധു വിവാഹത്തിൽ നിന്നും പിന്മാറുകയും അയൽവാസിയായ മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു.
ഇരുകുടുംബംഗങ്ങളും തമ്മിൽ സ്ത്രീധനതർക്കമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ വധുവിന്റെ ബന്ധുക്കൾ ആക്രമിക്കുകയും വരനെ മുറിയിലിട്ട് പൂട്ടുകയും ചെയ്തുവെന്നും അതിനാലാണ് കൃത്യസമയത്ത് വിവാഹത്തിന് എത്താതിരുന്നതെന്നും വരന്റെ ബന്ധുക്കൾ ആരോപിക്കുന്നു. തുടർന്ന് പോലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും വധു വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.
എന്നാൽ വിവാഹം തീരുമാനിച്ചിരുന്ന വരനും പെണ്‍കുട്ടിയും ആറാഴ്ച മുൻപ് സമൂഹവിവാഹ ചടങ്ങിൽ വച്ച് വിവാഹിതരായിരുന്നു. ഒൗദ്യോഗീകമായ ചടങ്ങുകൾ കഴിയാതെ ഒന്നിച്ച് ജീവിക്കണ്ട എന്ന തീരുമാനത്തെ തുടർന്നാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ചേർത്ത് വിവാഹം നടത്താൻ തീരുമാനിച്ചത്.