വാടാനപ്പള്ളി: ആർഷയോഗ ഗുരുകുലം വാടാനപ്പള്ളിയിൽ സംഘടിപ്പിച്ച യോഗോത്സവിന് എത്തിച്ചേർന്നവർക്ക് വിദേശികളുടെ വിവാഹ ചടങ്ങുകൾ കൗതുകമായി.
യോഗാ ഇൻസ്ട്രക്ടറും ജർമനിയിൽ ഐടി പ്രൊഫഷണലുമായ സ്റ്റീഫൻ സ്വോ ബോഡയും, യോഗാ തെറാപ്പിസ്റ്റായ ഹെയ്ദി ബെനിസ്ചകായുമാണു വിവാഹിതരായത്.
ഭാരതീയ ആചാര പ്രകാരമായിരിക്കണം വിവാഹമെന്ന താല്പര്യത്താൽ യോഗ ഗുരുവായ ഹരിലാൽജിയെ സമീപിക്കുകയും തുടർന്ന് ആർഷയോഗയിൽ എത്തിച്ചേരുകയുമായിരുന്നു. മുണ്ടും ഷർട്ടും ധരിച്ച വരൻ കുതിരപ്പുറത്താനെത്തിയത്.
കേരളീയ മാതൃകയിൽ വസ്ത്രം ധരിച്ചെത്തിയ വധുവിന്റെ കഴുത്തിൽ വരൻ താലി ചാർത്തി.
ആചാര്യ ഹരിലാൽജി, മീര കരാണത്ത്, ഡോക്ടർ ലക്ഷ്മി കുമാരി എന്നിവരുടെ സാനിധ്യത്തിൽ ഏങ്ങണ്ടിയൂർ ബൈജുരാജിന്റെ കാർമികത്വത്തിലായിരുന്നു വിവാഹം. .