പേരാമ്പ്ര: ഫിലിപ്പീൻസ് ബഡാംഗ്സിലെ ബെവേർലി ലംബോയ് ഇന്നലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുതുകാട് തറപ്പക്കുന്നേൽ സായൂജ് ജേക്കബിന്റെ ഭാര്യയായി. ഇവരുടെ വിവാഹം മുതുകാട് ക്രിസ്തുരാജ ദേവാലയത്തിൽ വികാരി ഫാ. പ്രിയേഷ് തേവടിയിൽ ആശീർവദിച്ചു.
അഞ്ചു വർഷം മുമ്പ് ദുബായിൽ കണ്ടു മുട്ടി പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയുമാണു വിവാഹിതരായത്. സായൂജ് അമേരിക്കൻ ഷിപ്പിൽ ജീവനക്കാരനാണ്.
വിവാഹിതരാകാൻ ഇരുവരും തീരുമാനമെടുത്തതോടെ ഈ മാസം 19 നു ബെവേർലി കേരളത്തിലെത്തി സായൂജിന്റെ സഹോദരിയുടെ വയനാട്ടിലെ വീട്ടിൽ താമസിച്ചു. ഇന്നലെ രാവിലെ വധു സായൂജിന്റെ സഹോദരിയോടപ്പം മുതുകാട് ദേവാലയത്തിലേക്കെത്തി വിവാഹിതരാകുകയായിരുന്നു.